2014-02-20 18:10:19

ഗാസ്തോ റൊബേര്‍ജിന്
സീഗ്നിസ് പുരസ്ക്കാരം


20 ഫെബ്രുവരി 2014, ബ്രസ്സല്‍സ്
ആശയവിനിമയത്തിന്‍റെയും മതബോധനത്തിന്‍റെയും മേഖലയില്‍ തനതായ സംഭാവനകള്‍ നല്കിയ കല്‍ക്കട്ട കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കാനേഡിയന്‍ മിഷണറി, ഈശോ സഭാ വൈദികന്‍, ഗാസ്തോ റോബേര്‍ജിനാണ് ആഗോള മാധ്യമ സംഘടനയായ Signis പുരസ്ക്കാരം നല്കി ആദരിക്കുന്നത്. കല്‍ക്കട്ടയിലെ ‘ചിത്രവാണി’ എന്ന മാധ്യമ വിദ്യാഭ്യാസ സ്ഥാപനത്തിന്‍റെ സ്ഥാപകന്‍, മാധ്യാമാദ്ധ്യാപകന്‍, മാധ്യമപ്രവര്‍ത്തകന്‍, ഗ്രന്ഥകര്‍ത്താവ്, മൂല്യാധിഷ്ഠിത പരിപാടികളുടെ നിര്‍മ്മാതാവ് എന്നീ നിലകളില്‍ നല്കിയിട്ടുള്ള സമഗ്രസംഭാവനകള്‍ മാനിച്ചാണ് 78-വയസ്സകാരന്‍ റൊബേര്‍ജിനെ ആഗോള കത്തോലിക്കാ മാധ്യമ പ്രസ്ഥാനം, Signis ആദരിക്കുന്നത്.

ഫെബ്രുവി 27-ന് റോമില്‍ ചേരുന്ന സംഘടയുടെ സമ്മേളനത്തില്‍ പുരസ്ക്കാരം നല്കി ഭാരത്തിന്‍റെ കമ്മ്യൂണിക്കേഷന്‍ ഗുരുവിനെ ആദരിക്കുമെന്ന് സീഗ്നിസ്സിന്‍റെ ജനറല്‍ സെക്രട്ടറി, അല്‍വീത്തോ ഡിസൂസ പ്രസ്താവനയിലൂടെ അറിയിച്ചു.

റോമില്‍ ഈശോസഭാ ആസ്ഥാനത്തുള്ള സാമൂഹ്യസമ്പര്‍ക്ക മാധ്യമ വിഭാഗത്തിന് നേതൃത്വം നല്കിയിട്ടുള്ള
ഫാദര്‍ റോബേര്‍ജ്ജ് കഴിഞ്ഞി മൂന്നു പതിറ്റാണ്ടായി ഇന്ത്യയില്‍ കല്‍ക്കട്ട കേന്ദ്രീകരിച്ചാണ് തന്‍റെ പ്രവര്‍ത്തനങ്ങള്‍ നയിച്ചിട്ടുള്ളത്. കല്‍ക്കട്ടയിലെ സെന്‍റ് സേവ്യര്‍ കോളെജ് ആശയവിനിമയ ശാസ്ത്രവിഭാഗം മേധാവി, അദ്ധ്യാപന്‍ എന്നീ നിലകളില്‍ ചെയ്തിട്ടുള്ള സേവനവും സ്തുത്യര്‍ഹമാണ്. നിരവധിയായ മാധ്യമ ഗ്രന്ഥങ്ങള്‍ക്കു പുറമേ, ശ്രദ്ധേയമായ ഡോക്യുമെന്‍ററി സിനിമകള്‍, യൂജിസി സംപ്രേക്ഷണങ്ങള്‍, റേഡിയോ പരിപാടികള്‍ എന്നിവയുടെ നിര്‍മ്മാതാവും സംവിധായകനുമാണ് ഫാദര്‍ റൊബേര്‍ജ്.
___________________________
Report : Nellikal, Vatican Radio








All the contents on this site are copyrighted ©.