2014-02-18 16:26:16

സി.കാൻഡിഡയുടെ 107ാം പിറന്നാൾ പാപ്പായ്ക്കൊപ്പം


18 ഫെബ്രുവരി 2014, വത്തിക്കാൻ
ലോകത്തിലെ ഏറ്റവും പ്രായംകൂടിയ സന്ന്യാസിനിയായ ഇറ്റാലിയൻ കന്യാസ്ത്രി കാൻഡിഡ ബെലോത്തിയുടെ 107ാം പിറന്നാൾ ദിനത്തിൽ ഫ്രാൻസിസ് മാർപാപ്പയ്ക്കൊപ്പം. 107ാം ജന്മദിനമായ ഫെബ്രുവരി 20ന് വത്തിക്കാനിലെ സാന്താമാർത്താ മന്ദിരത്തില്‍ മാർപാപ്പ അർപ്പിക്കുന്ന ദിവ്യബലിയിൽ സംബന്ധിക്കുവാൻ സി.ബെലോത്തിക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. ദിവ്യബലിക്കു ശേഷം മാർപാപ്പയെ നേരിൽ കണ്ട് അനുഗ്രഹാശിസുകൾ നേടാനും സിസ്റ്ററിന് അവസരമുണ്ടായിരിക്കും. വി.കാമില്ലയുടെ ആതുര സേവകർ (Congregazione delle Ministre degli Infermi di San Camillo) എന്ന സന്ന്യസ്ത സമൂഹാംഗമായ സിസ്റ്റർ കാൻഡിഡ ബെലോത്തി ആതുരസേവനരംഗത്ത് പതിറ്റാണ്ടുകൾ നീണ്ട ശുശ്രൂഷയ്ക്കുശേഷം ഇറ്റലിയിലെ ലൂക്കാ എന്ന സ്ഥലത്തുള്ള സന്ന്യസ്തസമൂഹത്തിന്‍റെ മാതൃഭവനത്തിൽ വിശ്രമജീവിതം നയിക്കുകയാണ്.

Reported: Vatican Radio, T.G








All the contents on this site are copyrighted ©.