2014-02-18 16:27:26

റവ. ഡോ. സ്റ്റീഫന്‍ ആലത്തറ സി.സി.ബി.ഐ. ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍


18 ഫെബ്രുവരി 2014, കൊച്ചി
ഭാരത ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതി (സി.സി.ബി.ഐ.) യുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറലും സി.സി.ബി.ഐയുടെ ബാംഗ്ളൂരിലുള്ള ആസ്ഥാന കാര്യാലയത്തിന്‍റെ ഡയറക്ടറുമായി റവ. ഡോ. സ്റ്റീഫന്‍ ആലത്തറ നിയമിതനായി. നിലവിൽ സി.സി.ബി.ഐ. യുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറലായ റവ.ഡോ.ഉദുമ ബാല ആന്ധ്രാപ്രദേശിലെ വാറങ്കൽ രൂപതയുടെ മെത്രാനായി നിയമിക്കപ്പെട്ടതിനെ തുടർന്നുണ്ടായ ഒഴിവിലാണ് ഫാ.ആലത്തറ നിയമിതനായിരിക്കുന്നത്. കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറലും ഔദ്യോഗിക വക്താവും കേരള കത്തോലിക്കാ സഭയുടെ ആസ്ഥാന കാര്യാലയമായ പി.ഒ.സിയുടെ ഡയറക്ടറുമാണ് ഫാ.സ്റ്റീഫൻ ആലത്തറ.


Source: CCBI
RV/TG








All the contents on this site are copyrighted ©.