2014-02-18 16:26:52

മോണ്‍. ഡോ. അലക്സ് വടക്കുംതലയുടെ മെത്രാഭിഷേകം മാര്‍ച്ച് 23ന്


18 ഫെബ്രുവരി 2014, കണ്ണൂർ

കണ്ണൂര്‍ രൂപതയുടെ രണ്ടാമത്തെ മെത്രാനായി ഫ്രാൻസിസ് മാർപാപ്പ നിയമിച്ച മോണ്‍. ഡോ. അലക്സ് വടക്കുംതലയുടെ മെത്രാഭിഷേക കർമ്മം മാര്‍ച്ച് 23ന് നടക്കും. ബര്‍ണശേരി ഹോളി ട്രിനിറ്റി കത്തീഡ്രലില്‍ ഉച്ചകഴിഞ്ഞു മൂന്നിനു നടക്കുന്ന മെത്രാഭിഷേക ചടങ്ങുകളില്‍ ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ് ഡോ. സാല്‍വത്തോറെ പെനാക്കിയോ, വരാപ്പുഴ അതിരൂപതാധ്യക്ഷൻ ആര്‍ച്ച്ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍, കോഴിക്കോട് രൂപതാധ്യക്ഷൻ ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ എന്നിവര്‍ കാര്‍മികത്വം വഹിക്കും.

കേന്ദ്ര-സംസ്ഥാന മന്ത്രിമാരും സാംസ്കാരിക നായകരും പതിനായിരക്കണക്കിനു വിശ്വാസികളും ചടങ്ങില്‍ പങ്കെടുക്കും. കണ്ണൂര്‍ രൂപതയുടെ പ്രഥമ മെത്രാനായിരുന്ന ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ കോഴിക്കോട് രൂപത മെത്രാനായി ചുമതലയേറ്റതിനെത്തുടര്‍ന്നാണു വരാപ്പുഴ അതിരൂപതാ വികാരിജനറാളായ മോണ്‍. ഡോ. അലക്സ് വടക്കുംതലയെ കണ്ണൂര്‍ രൂപതാധ്യക്ഷനായി മാര്‍പാപ്പ നിയമിച്ചത്.

Reported: Vatican Radio, T.G








All the contents on this site are copyrighted ©.