2014-02-14 17:33:17

വിവാഹിതരാകാൻ ഭയപ്പെടേണ്ട, വിശ്വസ്തമായ ദാമ്പത്യജീവിതം ആനന്ദദായകമെന്ന് പാപ്പ


14 ഫെബ്രുവരി 2014,വത്തിക്കാൻ
വിവാഹം കഴിക്കാൻ ഭയപ്പെടരുതെന്ന് ഫ്രാൻസിസ് മാർപാപ്പ യുവജനങ്ങളെ ഉത്ബോധിപ്പിക്കുന്നു. വലെന്‍റൈൻ ദിനത്തില്‍ പങ്കുവയ്ച്ച ട്വീറ്റിലൂടെയാണ് മാർപാപ്പ വിവാഹ ജീവിതത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് യുവജനങ്ങളെ ഓർമ്മിപ്പിച്ചത്. “പ്രിയ യുവജനങ്ങളെ, വിവാഹിതരാകാൻ ഭയപ്പെടരുത്. വിശ്വസ്തവും ഫലദായകവുമായ വിവാഹ ജീവിതം നിങ്ങള്‍ക്ക് സന്തോഷമേകും” (Dear young people, don’t be afraid to marry. A faithful and fruitful marriage will bring you happiness.) – എന്നാണ് പാപ്പ ട്വിറ്ററിൽ കുറിച്ചത്. പ്രണയ ദിനത്തില്‍ വത്തിക്കാനില്‍ നടന്ന സംഗമത്തില്‍ ഇരുപതിനായിരത്തോളം വിവാഹാർത്ഥികളുമായി മാർപാപ്പ കൂടിക്കാഴ്ച്ച നടത്തിയി.

Reported: Vatican Radio, TG







All the contents on this site are copyrighted ©.