2014-02-13 17:42:43

ദൃശ്യസംഭ്രാന്തികള്‍ക്കിടയിലെ
സൗമ്യനാദം : ലോക റേഡിയോദിനം


13 ഫെബ്രുവരി 2013, റോം
ബഹുജനമാധ്യമങ്ങളുടെ വര്‍ണ്ണപ്പൊലിമയാര്‍ന്ന ദൃശ്യസംഭ്രാന്തികള്‍ക്കിടയില്‍ സൗമ്യവും ദീപ്തവും മധുരവുമായ സന്നിദ്ധ്യമാണ് റോഡിയോയെന്ന്, വത്തിക്കാന്‍ മാധ്യമങ്ങളുടെ മേധാവി, ഫാദര്‍ ഫ്രദറിക്കോ ലൊമ്പാര്‍ഡി പ്രസ്താവിച്ചു. ഫെബ്രിവരി 13-ന് ആചരിക്കുന്ന ലോക റേഡിയോദിനം പ്രമാണിച്ച് റോമില്‍ ചേര്‍ന്ന European Broadcasters Union-ന്‍റെ സമ്മേളനത്തിലാണ് പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവും വത്തിക്കാന്‍ റേഡിയോയുടെ ഡയറക്ടര്‍ ജനറലുമായ ഫാദര്‍ ലൊമ്പാര്‍ഡി ഇങ്ങനെ അഭിപ്രായപ്പെട്ടത്.

പ്രക്ഷേപണകലയുടെ 83 വര്‍ഷങ്ങള്‍ പിന്നിട്ട പാപ്പായുടെ റേഡിയോയ്ക്ക്, വത്തിക്കാന്‍ റേഡയോയ്ക്ക് ശ്രാവ്യമാധ്യമ സാദ്ധ്യതയുടെ ലോകത്ത് മൂല്യാധിഷ്ഠതവും സുവിശേഷാധിഷ്ഠവുമായ പരിപാടികളിലൂടെ മാനവരാശിയുടെ നവമായൊരു സമൂഹസൃഷ്ടിക്ക് വഴിയൊരുക്കാന്‍ സാധിക്കുന്നു എന്നത് ചാരിതാര്‍ത്ഥ്യം ഉണര്‍ത്തുന്ന വസ്തുതയാണെന്ന
ഫാദര്‍ ലൊമ്പാര്‍ഡി പ്രസ്താവിച്ചു. ആധുനിക ഡിജിറ്റല്‍ ശൃംഖല മനുഷ്യജീവിതത്തെ കൂടുതല്‍ സമ്പന്നമാക്കുന്നു എന്ന കാര്യത്തില്‍ സംശയമില്ലെങ്കിലും, നന്മയാര്‍ന്ന സംസ്ക്കാരിക മേളനത്തിന് മൂല്യംകല്പിക്കുന്ന ആശയവിനിമയം ഇന്നത്തെ മാധ്യമപ്രവര്‍ത്തകരുടെ ഉത്തരവാദിത്വമാണെന്ന് ഫാദര്‍ ലൊമ്പാര്‍ഡി ചൂണ്ടിക്കാട്ടി.

എഫ്.എം. പ്രസരണിയുടെ വിപുലീകരണം റേഡിയോ പ്രക്ഷേപണത്തെ കൂടുതല്‍ ശ്രവണസുഖമുള്ളും ജനപ്രിയവും ആക്കിയിട്ടുണ്ട്. നാടിന്‍റെ മുക്കിലും മൂലയിലും വനാന്തരങ്ങളിലും വര്‍വ്വതസാനുക്കലിലും, പുറംകടലിലുമെല്ലാം റേഡിയോ ശ്ബദതരംഗങ്ങള്‍ തടസ്സമില്ലാതെ എത്തിച്ചേരുന്നു. ആ ശബ്ദതരംഗങ്ങള്‍ അതതു പ്രദേശത്തെ ജനങ്ങലുടെ ഭാഷയും സംഗീതവും കലയും സംസ്ക്കാരവും ജീവിതാനുഭവങ്ങലും പ്രതിഫലിപ്പിക്കുന്നു. ഏറ്റവും ചെലവുകുറഞ്ഞ വിനോദ-വിജ്ഞാനോപാധിയാണ് റേഡിയോയെന്നും ഫാദര്‍ ലൊമ്പാര്‍ഡി തന്‍റെ പ്രഭാഷത്തില്‍ പ്രസ്താവിച്ചു. സാധാരണക്കാരന്‍റെ മാധ്യമമാണത്. അത് ചലനാത്മകവുമാണ്.
ലോകമഹായുദ്ധകാലത്തും വാര്‍ത്താവിനിമയ സൗകര്യങ്ങള്‍ കുറഞ്ഞിരുന്ന കാലഘട്ടത്തിലും സത്യസന്ധമായി സന്ദേശമെത്തിക്കാന്‍ വത്തിക്കാന്‍ റേഡിയോ ഉപകരിച്ചിട്ടുണ്ടെന്നത് ചരിത്ര സത്യമാണ്. അതുപോലെ പ്രകൃതിക്ഷോഭങ്ങളും ദുരന്തം വിതയ്ക്കുന്ന മറ്റു സന്ദര്‍ഭങ്ങളിലും, മിക്കവാറും വാര്‍ത്താ വിനിമയ ബന്ധങ്ങള്‍ തകാറിലാവുമ്പോള്‍ വിദ്യുച്ഛക്തിപോലും ഇല്ലാത്ത് പ്രതിസന്ധിഘട്ടങ്ങളില്‍ റേഡിയോ മനുഷ്യന്‍റെ മിത്രമാണ്. പ്രക്ഷേപണകലയുടെ വ്യാപ്തിയും അതു സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനവും അംഗീകരിക്കാന്‍ ഈ ചിന്തകള്‍ സഹായിക്കട്ടെ എന്ന ആശംസയോടെയാണ് ഫാദര്‍ ലൊമ്പാര്‍ഡി പ്രഭാഷണം ഉപസംഹരിച്ചത്.
____________________________
Report : Nellikal, Vatican Radio









All the contents on this site are copyrighted ©.