2014-02-13 16:14:07

ജീവസമര്‍പ്പണം ആവശ്യപ്പെട്ടുന്ന
സ്നേഹപ്രകരണമാണ് വിദ്യാഭ്യാസം


13 ഫെബ്രുവരി 2014, വത്തിക്കാന്‍
ജീവസമര്‍പ്പണം ആവശ്യപ്പെട്ടുന്ന സ്നേഹത്തിന്‍റെ പ്രകരണമാണ് കത്തോലിക്കാ വിദ്യാഭ്യാസമെന്ന്
പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. ഫെബ്രുവരി 13-ാം തിയതി വ്യാഴാഴ്ച രാവിലെ അപ്പസ്തോലിക അരമനയില്‍ ചേര്‍ന്ന വിദ്യാഭാസത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ സമ്പൂര്‍ണ്ണസമ്മേളനത്തെ
അഭിസംബോധനചെയ്യവെയാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്.

വിജീതിയരുടെ ഗലീലിയയില്‍ ക്രിസ്തു ദൈവരാജ്യത്തിന്‍റെ പ്രബോധനത്തിന് തുടക്കംകുറിച്ചതുപോലെ വൈവിധ്യമാര്‍ന്ന ഇന്നിന്‍റെ സാമൂഹ്യ സാംസ്ക്കാരിക പരിസരത്ത് സ്നേഹത്തിന്‍റേയും സംവാദത്തിന്‍റേയും ശൈലിയിലാണ് കത്തോലിക്കാവിദ്യാലയങ്ങളും യൂണിവേഴ്സിറ്റികളും പ്രവര്‍ത്തിക്കേണ്ടതെന്ന് പാപ്പാ സമ്മേളനത്തെ ഉദ്ബോധിപ്പിച്ചു. മാറുന്ന തലമുറകള്‍ക്ക് അനുയോജ്യരും വിഷയങ്ങളുടെ കാലികമായ പരിഷ്ക്കരണങ്ങള്‍ക്ക് വിധേയരുമാകുന്ന വിദ്യാഭ്യാസ പ്രവര്‍ത്തകരും, ഒപ്പം അങ്ങനെയുള്ളൊരു
മാതൃസഭയും ഇന്നിന്‍റെ ലക്ഷൃമകണമെന്നും പാപ്പാ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി.

വിദ്യാഭ്യാസ മേഖലയിലെ സഭയുടെ സ്നേഹസമര്‍പ്പണം വെല്ലുവിളികള്‍ നിറഞ്ഞതാണെന്നും, യുവജനങ്ങള്‍ക്കൊപ്പം ക്ഷമയോടും തീക്ഷ്ണതയോടുംകുടെ അറിവിന്‍റെ അക്ഷരം പകര്‍ന്നുനല്കാന്‍
പോരുന്ന മേന്മയാര്‍ന്ന സ്രോതസ്സുക്കളാവട്ടെ സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളെന്നും സമ്മേളനത്തെ
പാപ്പാ അനുസ്മരിപ്പിച്ചു. വിദ്യാഭ്യാസത്തിന്‍റെയും ശാസ്ത്രത്തിന്‍റെയും സംസ്ക്കരത്തിന്‍റെയും വൈവിധ്യാമാര്‍ന്ന ചുറ്റുവട്ടങ്ങളില്‍ സുവിശേഷത്തിന്‍റെ സജീവ സാന്നിദ്ധ്യമാകുന്ന വെല്ലുവിളിയാണ് ഇന്ന് കത്തോലിക്കാ വിദ്യാലയങ്ങളും യൂണിവേഴ്സിറ്റിക്കളും ദൈവശാസ്ത്ര വിദ്യാപിഠങ്ങളും ലക്ഷൃംവയ്ക്കേണ്ടതെന്ന് ഉദ്ബോധിപ്പിച്ചുകൊണ്ടാണ് പാപ്പാ പ്രാഭാഷണം ഉപസംഹരിച്ചത്.
Photo : Pope greets the President of the Congregation Zenon Cardinal Grocholewski.
_____________________
Report : Nellikal, sedoc







All the contents on this site are copyrighted ©.