12 ഫെബ്രുവരി 2014, മലേഷ്യ ‘അള്ളാ’യെ ചൊല്ലിയുള്ള വിവാദം മലേഷ്യയില്‍ രൂക്ഷമാകുന്നു.
ദൈവം എന്ന അര്‍ത്ഥത്തില്‍ മലയ് ഭാഷയില്‍ ക്രൈസ്തവര്‍ ‘അള്ളാ’ എന്ന പദം ഉപയോഗിക്കുന്നതിനെ
ചൊല്ലിയാണ് മലേഷ്യയില്‍ ഇസ്ലാം-ക്രൈസ്തവ വിശ്വാസികളുടെ ഇടിയില്‍ വിവാദം വീണ്ടും ഉയര്‍ന്നിരിക്കുന്നത്.
രാജ്യത്ത് ന്യൂനപക്ഷമായ (ഏകദേശം 21 ലക്ഷംമാത്രമായ) ക്രൈസ്തവര്‍ ബൈബിളിലും പ്രാര്‍ത്ഥനകളിലും
ദൈവം എന്ന അര്‍ത്ഥത്തില്‍ മലയ ഭാഷയില്‍ പ്രയോഗത്തിലുള്ള ‘അള്ളാ’ എന്ന വാക്ക് ഉപയോഗിക്കരുത്,
എന്നാണ് അവിടെ ഭൂരിപക്ഷമായ ഇസ്ലാമിക സമൂഹത്തിന്‍റെ വാദം.
മാര്‍ച്ച് 5-ന് നടക്കാന്‍
പോകുന്ന മലേഷ്യന്‍ സുപ്രീംകോടതിയുടെ വിധി കാത്തിരിക്കവെ, ‘അള്ളാ’ എന്ന പദപ്രയോഗം
ഇസ്ലാമിക സമൂഹത്തിന്‍റെ സംവരണമാക്കണമെന്ന സമുദായത്തിന്‍റെ വാദവും നിര്‍ബ്ബന്ധവും ജനാധിപത്യരാഷ്ട്രത്തില്‍
അരങ്ങേറുന്ന മനുഷ്യാവകാശ ലംഘനമാണെന്ന് ക്വാലാലംമ്പൂര്‍ അതിരൂപതാദ്ധ്യക്ഷനും ദേശീയ മെത്രാന്‍
സമിതിയുടെ പ്രസിഡന്‍റുമായ ആര്‍്ച്ചുബിഷപ്പ് മര്‍ഫി സേവ്യര്‍ പാക്കിയം ഫെബ്രുവരി 11-നു
പുറത്തിറക്കിയ പ്രസ്താവനയിലൂടെ പ്രതിഷേധിച്ചു. സമാധാനപരമായ മതങ്ങളുടെ സഹവര്‍ത്തിത്വത്തെ
തകര്‍ക്കുന്ന നീക്കമാണ് ‘അള്ളാ’യെന്ന പദത്തെച്ചൊല്ലി മുസ്ലീങ്ങള്‍ ഉയര്‍ത്തുന്ന വിവാദമെന്നും,
അത് മതമൗലികവാദമാണെന്നും ആര്‍ച്ചുബിഷപ്പ് പാക്കിയം ആരോപിച്ചു. ____________________ Report
: Nellikal, sedoc