2014-02-11 17:07:46

സമാധാനത്തിനുവേണ്ടി പ്രാർത്ഥിക്കുക: യുവജനങ്ങളോട് മാർപാപ്പയുടെ ആഹ്വാനം


11 ഫെബ്രുവരി 2014, വത്തിക്കാൻ
ലോക സമാധാനത്തിനുവേണ്ടി പ്രാർത്ഥിക്കാൻ ഫ്രാൻസിസ് പാപ്പ യുവജനങ്ങളെ ആഹ്വാനം ചെയ്യുന്നു. സെനഗളിലെ കാവോലാക്കില്‍ നടക്കുന്ന പ്രാദേശികതല യുവജന സംഗമത്തില്‍ പങ്കെടുക്കുന്ന യുവജനങ്ങൾക്കയച്ച സന്ദേശത്തിലാണ് ഈ ആഹ്വാനം നൽകിയത്. ലോക സമാധാനത്തിനുവേണ്ടിയും സംഘർഷം പുകയുന്ന ദക്ഷിണ സെനഗളിലെ കാസാമാഞ്ചെ പ്രവിശ്യയില്‍ സമാധാനം പുനഃസ്ഥാപിക്കപ്പെടുന്നതിനുവേണ്ടിയും പ്രാർത്ഥിക്കാൻ പാപ്പ യുവജനങ്ങളോട് ആവശ്യപ്പെട്ടു. ഡാക്കറിലെ അപ്പസ്തോലിക സ്ഥാനപതി ആർച്ചുബിഷപ്പ് ലൂയീസ് മരിയാനോ മൊന്തേമായോരാണ് പാപ്പായുടെ സന്ദേശം യുവജന സംഗമത്തിന്‍റെ സമാപന യോഗത്തില്‍ വായിച്ചത്. സെനഗൾ, ഗാംബിയ, മൗറിത്താനിയ എന്നീ രാജ്യങ്ങളില്‍ നിന്നും ഇരുപത്തിയയ്യായിരം യുവജനങ്ങൾ സംഗമത്തില്‍ പങ്കെടുത്തു.

Reported: Vatican Radio, TG








All the contents on this site are copyrighted ©.