മോശയുടെ നേതൃത്വം (73) പുറപ്പാടിന്‍റെ സംഗീത-കഥാവിഷ്ക്കാരം
ഈജിപ്റ്റില്‍ ഫറവോയുടെ
അടിമത്വത്തില്‍ കഴിയുന്ന ഇസ്രായേല്‍ക്കാര്‍ ദൈവത്തോട് കരഞ്ഞപേക്ഷിക്കുവാന്‍ തുടങ്ങി.
അവരുടെ വേദനയുടേയും പ്രാര്‍ത്ഥനയുടേയും നേരെ ദൈവം കണ്ണടച്ചില്ല. പൂര്‍വ്വപിതാക്കന്മാരായ
അബ്രാഹത്തിന്‍റെയും യാക്കോബിന്‍റെയും പതറാത്ത വിശ്വാസത്തില്‍ അവരെ ഒരു ജനമായി ഒന്നിപ്പിക്കുവാന്‍
ദൈവം ആഗ്രഹിച്ചിരുന്നു. ഈജിപ്തിലെ ഇസ്രായേല്യരുടെ വാസം അവസാനിക്കാറായി. അങ്ങനെ ദൈവം വാഗ്ദാനംചെയ്ത
നാട്ടിലേയ്ക്ക് തിരിച്ചുപോകുവാന്‍ അവര്‍ക്ക് സമയമായി.
4. ദൈവം മോശയെ വിളിക്കുന്നു Exodus
I sl. J സീനായ് മാമലയില്‍ മുള്‍പ്പടര്‍പ്പില്‍ അഗ്നിരൂപനായ് പത്തുടമ്പടി ഉള്ളിലെഴുതിയ
തമ്പുരാനേ, മേഘപാളിയെങ്ങ് ദീപഗോപുരമെങ്ങ് ജീവിതത്തില്‍ ഞങ്ങള്‍ തേടും കാനാന്‍ ദേശമെങ്ങ്...?
മോശ
മേദിയാനില്‍ സമാധാനപൂര്‍വ്വം ജീവിക്കുകയായിരുന്നു. ഒരു ദിവസം ഹൊറേബ് മലയുടെ അടിവാരത്തായി
ആടുമേയ്ച്ചുകൊണ്ടു നില്ക്കുകയായിരുന്നു. അല്പം അകലെ അസാധാരണമായ പ്രകാശം കണ്ടു. അവിടെ
മുള്‍പ്പടര്‍പ്പില്‍നിന്നും അഗ്നി ജ്വലിച്ചുയരുന്നു. പക്ഷെ ആ മുള്‍പ്പടര്‍പ്പ് കത്തി
നശിക്കുന്നുമില്ല.
മോശ അത്ഭുതപ്പെട്ട് ഉറ്റുനോക്കി. അദ്ദേഹം അല്പംകൂടി അതിനോട്
അടുത്തുചെന്നു. അപ്പോള്‍ ഈ വാക്കുകള്‍ കേട്ടു. “മോസസ്, മോസസ്, ഈ സ്ഥലത്തേയ്ക്കു ഇനിയും
അടുക്കരുത്. നീ നില്ക്കുന്ന സ്ഥലം പരിശുദ്ധമാകയാല്‍ പാദങ്ങളില്‍നിന്ന് ചെരിപ്പുകള്‍ അഴിച്ചു
മാറ്റുക.”
ദൈവമാണു സംസാരിക്കുന്നതെന്ന് മോശയ്ക്ക് മനസ്സിലായി. അദ്ദേഹം ഉടനെ ചെരിപ്പുകള്‍
ഊരിമാറ്റി. മുട്ടിന്മേല്‍വീണ് മുഖം പൊത്തി അത്യത്ഭുതത്തോടും ഭയത്തോടുംകൂടി ദൈവത്തിന്‍റെ
വാക്കുകള്‍ക്കായി ശ്രദ്ധാപൂര്‍വ്വം മോശ കാതോര്‍ത്തു. അപ്പോള്‍ കര്‍ത്താവ് വീണ്ടും സംസാരിച്ചു.
“ഇസ്രായേല്‍
മക്കളുടെ പ്രാര്‍ത്ഥനയും നീലവിളിയും സങ്കടങ്ങളും ഞാന്‍ ശ്രവിച്ചിരിക്കുന്നു. എനിക്കിവരോടു
കരുണ തോന്നുന്നു. ഫറവോന്‍റെ കൈകളില്‍നിന്ന് രക്ഷിച്ച് ഞാനവരെ വാഗ്ദാനം ചെയ്യപ്പെട്ട നാട്ടിലേയ്ക്ക്
കൊണ്ടുവരും. അതുകൊണ്ട് ഫറവോയുടെ പക്കല്‍ച്ചെന്ന്, ‘മലയില്‍വച്ച് ദൈവത്തിനു ബലിയര്‍പ്പിക്കുവാന്‍
ഇസ്രായേല്‍ ജനത്തെ വിട്ടുതരണം,’ എന്ന് ആവശ്യപ്പെടുക.”
മോശ വികാരാധീനനായി. കണ്ണുകള്‍
ഉയര്‍ത്തി കര്‍ത്താവിനോടു ചോദിച്ചു. “ഇസ്രായേല്‍ ജനതയെ മോചിപ്പിക്കുവാന്‍ ഞാന്‍ ആരാണ്?”
അപ്പോള്‍ മോശയ്ക്ക് ദൈവം ഉറപ്പുനല്കി. “ഞാന്‍ നിന്നോടുകൂടെ ഉണ്ടായിരിക്കും. ഒരു
മനുഷ്യനും ഇന്നോളം ഉണ്ടായിട്ടില്ലാത്തത്ര ശക്തി ഞാന്‍ നിനക്കു തരും. അങ്ങനെ നീ അവരെ മോചിക്കും,
നയിക്കും...!”
Exodus II, sl. 2 നല്കുന്നൂ യാവെ ഇടയദണ്ഡ് മോശയോക്ക് ഏകുന്നൂ
തന്‍വരം തന്‍ അജഗണത്തില്‍ ഇടയനാകാന്‍ ഇസ്രായേലിന്‍ ഇടയനാകാന്‍, ദൈവജനത്തില്‍ വിമോചകനാകാന്‍ കര്‍ത്താവിന്‍
വിനീത ദാസനാകാന്‍.
5. മോശയെ ദൈവം ബലപ്പെടുത്തുന്നു ദൈവം ഭരമേല്പിച്ച ക്ലേശകരമായ
ഈ ജോലി നിര്‍വഹിക്കുന്നതിനും മോശയില്‍ ആത്മവിശ്വാസം ജനിപ്പിക്കുന്നതിനായി ദൈവം അത്ഭുതകരമായ
തെളിവുകള്‍ നല്കി. കൈയിലുള്ള ഇടയവടി നിലത്തിടുവാന്‍ മോശയോട് ദൈവം കല്പിച്ചു. നിലത്തിട്ടപ്പോള്‍
വടി സര്‍പ്പമായി മാറി. വീണ്ടും അതിനെ പിടിക്കാന്‍ പറഞ്ഞു. പിടിച്ചപ്പോള്‍ അത് പൂര്‍വ്വസ്ഥിതി
പ്രാപിച്ചു.
ഇതൊക്കെക്കണ്ടപ്പോള്‍ മോശ തെല്ലൊന്നു പകച്ചെങ്കിലും, അതോടൊപ്പം അയാള്‍ക്ക്
ആത്മധൈര്യം കൈവരികയും ചെയ്തു. മോശ ദൈവത്തില്‍ പൂര്‍ണ്ണമായും വിശ്വാസമര്‍പ്പിക്കുകയാണുണ്ടായത്.
എന്നാല്‍ സാധിക്കുമെങ്കില്‍ ഈ വലിയ ഉത്തരവാദിത്വത്തില്‍നിന്നും പിന്മാറാന്‍ മാനുഷികമായി
അയാള്‍ ആഗ്രഹിച്ചു. വാക്സാമര്‍ത്ഥൃമുള്ളവനല്ല താനെന്ന് മോശ ദൈവത്തോടു ഏറ്റുപറഞ്ഞുനോക്കി.
അപ്പോള്‍ സഹോദരനായ അഹറോനെ സഹായത്തിനായി നിയോഗിച്ചതിനുശേഷം ദൈവം അപ്രത്യക്ഷനായി.
Exodus
II sl. 3 വയ്യെനിക്കു ദൈവമേ, വയ്യെനിക്ക് വാക്ചാതുരിയില്ല രാജസന്നിധേ പുലമ്പിടാന്‍ വയ്യെനിക്കു
ദൈവമേ, നിന്‍ നാമം പ്രഘോഷിക്കാന്‍ എന്നു യാചിച്ചൂ മോശ വിനീതനായ്...
6. മോശ
ഈജിപ്തിലേയ്ക്ക് പിന്നെ മോശ മടിച്ചില്ല. കര്‍ത്താവിന്‍റെ വാക്കുകള്‍ അനുസരിച്ച് ഈജിപ്തിലേയ്ക്ക്
പുറപ്പെട്ടു. ദൈവത്തിന്‍റെ നിര്‍ദ്ദേശമനുസരിച്ച് മോശ സഹോദരന്‍ അഹറോനുമായി കണ്ടുമുട്ടി.
നീണ്ട നാളുകള്‍ക്കുശേഷമുള്ള കൂടിക്കാഴ്ച സന്തോഷകരമായിരുന്നു. അഹറോന്‍റെ അധരങ്ങള്‍വഴി
ദൈവം സംസാരിച്ചു. എന്നാല്‍ മോശയായിരുന്നു എപ്പോഴും ദൈവത്തിന്‍റെ പ്രതിനിധി. ദൈവത്തിന്‍റെ
പദ്ധതിയെപ്പറ്റി ഇസ്രായേല്‍ ജനത്തോടു മോശ സംസാരിച്ചപ്പോള്‍ അവര്‍ക്കൊരു പുതുജീവന്‍ കിട്ടയതുപോലെയായി.
തങ്ങളുടെ വിമോചനദൗത്യം അറിയിക്കുവാന്‍വേണ്ടി അഹറോനും മോശയുംകൂടി ഫറവോന്‍റെ പക്കല്‍ച്ചെന്നു.
“മരുഭൂമിയില്‍ ബലിയര്‍പ്പിക്കുന്നതിനായി ഇസ്രായേല്‍ ജനതയെ വിട്ടുതരണമെന്ന് ഞങ്ങളുടെ ദൈവം
അങ്ങയോട് ആജ്ഞാപിക്കുന്നു,” എന്നറിയിച്ചു. അപ്പോള്‍ “ഞാന്‍ നിങ്ങളുടെ ദൈവത്തെ അറിയുകയില്ല.
ഇസ്രായേല്‍ ജനത്തെ ഞാന്‍ വിട്ടുതരികയുമില്ല,” എന്നായിരുന്നു ഫറവോന്‍റെ മറുപടി. Exodus
II sl. 5 ആരാണീ വിമോചകന്‍, നിങ്ങടെ ദൈവം ആരാണീ സ്വാതന്ത്ര്യനായകന്‍ വിടില്ല
ഇസ്രായേല്യരെ ഞാന്‍ മോചിക്കില്ലാ, കഠിനഹൃദയനായ് ചൊല്ലി ഫറവോ...
ഫറവോ ഇങ്ങനെ
നിഷേധരൂപത്തില്‍ സംസാരിച്ചതിനുശേഷം ഇസ്രായേല്‍ക്കാരുടെ കഷ്ടതകള്‍ പിന്നെയും വര്‍ദ്ധിക്കുകയാണുണ്ടായത്.
പക്ഷെ അവര്‍ നിരാശരായില്ല, മറിച്ച് ദൈവത്തില്‍ കൂടുതല്‍ ശരണപ്പെട്ടു. ദൈവത്തില്‍ വിശ്വസിക്കുവാന്‍
അവര്‍ക്കെപ്പോഴും മോശ ആത്മധൈര്യം പകര്‍ന്നു. Exodus II, sl. 4 അഹറോന്‍, മോശതന്‍
സോദരന്‍ ലേവ്യനായോന്‍ സമര്‍ത്ഥന്‍ സംസാരശേഷിയില്‍ തുണയായ് നല്കിയവനെ ദൈവം പിന്നെ, നയിക്കുവാന്‍
തന്‍ജനത്തെ സുധീരമായ്...
മോശയും അഹറോനുകൂടി വീണ്ടും ഫറവോയുടെ പക്കല്‍ച്ചെന്നു.
ദൈവം തങ്ങള്‍ക്കു നല്‍കിയിട്ടുള്ള അപാരമായ അധികാരത്തെപ്പറ്റി ഫറവോയെ പറഞ്ഞു മനസ്സിലാക്കുവാന്‍
അഹറോന്‍ പരിശ്രമിച്ചു. തന്‍റെ അധികാര വടി സര്‍പ്പമായി മാറുന്നത് മോശ ഫറവോയെ കാണിച്ചുകൊടുത്തു.
എന്നിട്ടും ഫറവോയ്ക്ക് മനമാറ്റം ഉണ്ടായില്ല. ഇസ്രായേല്‍ക്കാരെ വിട്ടയയ്ക്കില്ല എന്നുതന്നെ
അയാള്‍ ശഠിച്ചു.
7. പത്തു ബാധകള്‍ Exodus II, sl. 1 കരുത്തുറ്റ കരത്താലെ
കര്‍ത്താവ് നയിച്ചൂ തന്‍ ജനത്തെയും കൈനീട്ടി അത്ഭുതങ്ങള്‍ ചെയ്തൂ പ്രഹരിച്ചൂ
ഈജിപ്തിനെ പ്രഹരിച്ചൂ തിന്മതന്‍ ശക്തിയെ.
അതിനെത്തുടര്‍ന്ന് ഒന്നിനു പുറകേ
ഒന്നായി പ്രകൃതിക്ഷോഭങ്ങള്‍ ഈജിപ്തില്‍ വന്നു തുടങ്ങി. നൈല്‍ നദിയിലെ വെള്ളം രക്തമായി
മാറി. നാടു മുഴുവന്‍ തവള പെരുകി നാശം വിതച്ചു. ഈച്ചകളെക്കൊണ്ട് മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കു
കിടക്കപ്പൊറുതിയില്ലാതായി. പ്രകൃതിക്ഷോഭങ്ങള്‍ കണ്ടപ്പോള്‍ ഫറവോയും മന്ത്രിമാരും ചിന്താധീനരായി.
മോശയുടേയും അഹറോന്‍റേയും ദൈവത്തെ അനുസരിക്കണമോ എന്നുപോലും അവര്‍ ആലോചിച്ചു. ഇസ്രായേലക്കാരോട്
ഈജിപ്ത് പിട്ടു പൊയ്ക്കൊള്ളാന്‍ താന്‍ അനുവദിക്കുന്നതായിട്ട് ഫറവോ മോശയെ അറിയിച്ചു. പക്ഷെ
ക്ഷോഭങ്ങള്‍ മാറിയപ്പോള്‍ ഫറവോ വാക്കു പിന്‍വലിച്ചു. അയാളുടെ ഹൃദയം കഠിനമായിത്തീര്‍ന്നു.
8. ഫറവോയുടെ പ്രതികരണം Exodus II sl. 6 കയ്യുയര്‍ത്തി ശിക്ഷിക്കും ഫറവോയെ
ഞാന്‍ കഠിനമായ് ശാസിക്കും ഈജിപ്തു ദേശത്തെ കാരണം, കേട്ടൂ ഞാന്‍ രോദനം, ഇസ്രായേല്‍
ജനത്തില്‍ ദീനരോദനം.
ഫറവോയും ഭൂമുഖത്തുള്ള രാജാക്കന്മാര്‍ എല്ലാവരും കൂടിയാലും
ദൈവത്തിന് തുല്യമാകുമോ? കൂടുതല്‍ വിഷമകരമായ അനുഭവങ്ങളുടെ ക്ഷോഭങ്ങളാണ് പിന്നീടുണ്ടായത്.
കൊതുകുകള്‍ ആര്‍ത്തിരമ്പിക്കൊണ്ടു നാട്ടില്‍ സര്‍വ്വരേയും ആക്രമിക്കാന്‍ തുടങ്ങി. ഓരോ
ക്ഷോഭം വരുമ്പോഴും ഫറവോ പറയും ഇസ്രായേല്‍ക്കാരെ വിട്ടയച്ചേയ്ക്കാമെന്ന്. പക്ഷെ മോശയുടെ
പ്രാര്‍ത്ഥനയുടെ ഫലമായി ശല്യം നീങ്ങുമ്പോള്‍ പിന്നെയും ഫറവോ വാക്കു മാറ്റും. ഹൃദയം കഠിനമാക്കും.
Exodus
II sl. 8 അയച്ചൂ ദൈവം വസന്തകള്‍, പിന്നെ വെട്ടുകിളികള്‍ പേമാരിയും, പെരുകും പേന്‍വര്‍ഗ്ഗവും കന്മഴയും
കടിഞ്ഞൂലിന്‍ മരണവും ശിക്ഷയായ് നല്കീ ദൈവം ഈജിപ്തു ദേശത്ത്.
എന്നിട്ടും ഫറവോയുടെ
ഹൃദയം കഠനമാകയാല്‍ ദൈവം ഒടുവില്‍ ഇങ്ങനെ നിശ്ചയിച്ചു. “ഞാന്‍ എന്‍റെ വാഗ്ദാനങ്ങള്‍
പൂര്‍ത്തീകരിക്കും. ശക്തമായ കരത്താല്‍ ഞാന്‍ ഈജിപ്തിനെ പ്രഹരിക്കും. അപ്പോള്‍ ഫറവോ എന്‍റെ
ജനത്തെ വിട്ടയയക്കും.” ______________________ Prepared by Nellikal, Vatican
Radio