ഫാ.ജിൽ റോബ്ലെസ് ലീജനറി സന്ന്യസ്ത സമൂഹത്തിന്‍റെ ഡയറക്ടർ ജനറൽ
07 ഫെബ്രുവരി 2014, റോം ലീജനറി ഓഫ് ക്രൈസ്റ്റ് സന്ന്യസ്ത സമൂഹം പുതിയ ദിശാബോധത്തിലേക്ക്.റോമില്‍
നടക്കുന്ന പ്രത്യേക ജനറൽ ചാപ്റ്റർ ലീജനറി ഓഫ് ക്രൈസ്റ്റ് സന്ന്യസ്ത സമൂഹത്തിന്‍റെ പുതിയ
നേതൃനിരയെ തിരഞ്ഞെടുത്തു. മെക്സിക്കോ സ്വദേശിയായ ഫാ.റോബ്ലസ് ജില്ലാണ്(62) പുതിയ ഡയറക്ടർ
ജനറലായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. മെക്സിക്കോയുടെ പ്രൊവിൻഷ്യൽ സുപ്പീരിയറായിരുന്നു
അദ്ദേഹം. ലീജനറി ഓഫ് ക്രൈസ്റ്റ് സന്ന്യസ്ത സമൂഹത്തിന്‍റെ അസാധാരണ ജനറൽ ചാപ്റ്റർ സന്ന്യസ്ത
സമൂഹത്തിന്‍റെ ചരിത്രത്തില്‍ ഒരദ്ധ്യായത്തിന് സമാപനവും പുതിയൊരു അദ്ധ്യായത്തിന് തുടക്കവും
കുറിച്ചുവെന്ന് ഫാ.റോബ്ലസ് അഭിപ്രായപ്പെട്ടു. ജനറൽ ചാപ്റ്ററിന്‍റെ സമാപന സന്ദേശം
സന്ന്യസ്ത സ്ഥാപക പിതാവായ ഫാ.മാഴ്സെലിന്‍റെ ദുർവൃത്തികളില്‍ പരസ്യമായി ക്ഷമാപണം നടത്തുകയും
2008ല്‍ മരണമടഞ്ഞ അദ്ദേഹത്തിന് ദൈവ കാരുണ്യം ലഭിക്കുന്നതിനുവേണ്ടി പ്രാർത്ഥിക്കുകയും
ചെയ്തു. ഇരുളടഞ്ഞ ഒരു കാലത്തിനു ശേഷം പ്രായശ്ചിത്താരൂപിയിലും പ്രാർത്ഥനയിലും പുതിയൊരു
തുടക്കം കുറിക്കുകയാണ് സന്ന്യസ്ത സമൂഹമെന്ന് സമാപന സന്ദേശം വ്യക്തമാക്കി. Reported:
Vatican Radio, TG