2014-02-07 17:43:55

ജീവിതം നവീകരിക്കുന്ന ദൈവസ്നേഹം


07 ഫെബ്രുവരി 2014, വത്തിക്കാൻ
ദൈവ സ്നേഹം ജീവിതം നവീകരിക്കുമെന്ന് മാർപാപ്പയുടെ ട്വീറ്റ്. @pontifex എന്ന ഔദ്യോഗിക ഹാൻഡിലില്‍ വെള്ളിയാഴ്ച പങ്കുവയ്ച്ച ട്വീറ്റിലൂടെയാണ് നമ്മുടെ ജീവിതം പരിവർത്തനം ചെയ്യുന്ന ദൈവസ്നേഹത്തിന്‍റെ മനോഹാരിതയെക്കുറിച്ച് മാർപാപ്പ പരാമർശിച്ചത്. “ദൈവസ്നേഹത്താൽ നിറയുമ്പോൾ നമ്മുടെ ജീവിതം ഉന്മേഷഭരിതമാകും” എന്നാണ് മാർപാപ്പ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്.
ലാറ്റിനും അറബിയുമടക്കം ഒൻപതു ഭാഷകളില്‍ നൽകപ്പെടുന്ന മാർപാപ്പയുടെ ട്വീറ്റുകൾക്ക് സൈബർ ലോകത്തില്‍ വൻ പ്രചാരമാണ്. ഒരു കോടിയിലേറെ പേർ പാപ്പായെ ട്വിറ്ററിൽ ‘ഫോളോ’ ചെയ്യുന്നുണ്ട്.

English : What zest life acquires when we allow ourselves to be filled by the love of God!
ITALIAN: Quale sapore acquista la vita quando ci si lascia inondare dall’amore di Dio!
LATIN: Quem demum gustatum sibi vita assumit Dei quoties in amorem immergi nos sinit!


Reported: Vatican Radio, TG







All the contents on this site are copyrighted ©.