2014-02-04 15:37:32

ഹൃദയത്തില്‍ ആനന്ദവും അധരത്തില്‍ പുഞ്ചിരിയും ഏകുന്ന ക്രിസ്തുസാന്നിദ്ധ്യം


04 ഫെബ്രുവരി 2014, വത്തിക്കാൻ
ക്രിസ്തു സാന്നിദ്ധ്യം ഹൃദയത്തില്‍ ആനന്ദവും അധരത്തില്‍ പുഞ്ചിരിയും നൽകുമെന്ന് മാർപാപ്പയുടെ ട്വീറ്റ് @pontifex എന്ന ഔദ്യോഗിക ഹാൻഡിലില്‍ ചൊവ്വാഴ്ച പങ്കുവയ്ച്ച ട്വീറ്റിലൂടെ യേശു നൽകുന്ന ആനന്ദത്തെക്കുറിച്ച് പാപ്പ യുവജനങ്ങളെ ഓർമ്മിപ്പിച്ചു. “പ്രിയ യുവജനങ്ങളേ, ജീവ ദാതാവായ യേശു നമുക്ക് ജീവൻ സമൃദ്ധമായി നൽകുന്നു. യേശുവിനോട് ചേർന്നു നിൽക്കുന്നവരുടെ ഹൃദയത്തില്‍ ആനന്ദവും, അധരത്തില്‍ പുഞ്ചിരിയും പരിലസിക്കും” എന്നാണ് പാപ്പ ട്വിറ്ററില്‍ കുറിച്ചിട്ടിരിക്കുന്നത്. മാർപാപ്പയുടെ ജനപ്രതീയാർന്ന ട്വീറ്റുകൾ ലാറ്റിനും അറബിയുമടക്കം ഒൻപതു ഭാഷകളില്‍ ലഭ്യമാണ്.

English: Dear young people, Jesus gives us life, life in abundance. If we are close to him we will have joy in our hearts and a smile on our face.

LATIN: Adulescentes—vitam nobis Iesus largitur eamque profecto abunde. Illum iuxta ipsum corde intra gaudebimus semper, surridebimus extra ore.

ARABIC:
الشباب الأعزاء، يمنحنا يسوع الحياة، ويمنحنا إياها بوفرة. فبقربنا منه، نحصل على فرحة في القلب، وعلى ابتسامة فوق الشفاه

Reported: Vatican Radio, TG








All the contents on this site are copyrighted ©.