2014-01-30 10:29:30

യാചകന് അന്തിമോപചാരമർപ്പിക്കാൻ പാപ്പായുടെ പ്രതിനിധി


29 ജനുവരി 2014, വത്തിക്കാൻ
റോമില്‍ കൊല്ലപ്പെട്ട പോളിഷ് യാചകന്‍റെ അന്തിമോപചാര ശുശ്രൂഷ പാപ്പായുടെ ഔദ്യോഗിക ദാനാധികാരിയുടെ (Almoner) മുഖ്യകാർമ്മികത്വത്തില്‍. പോളണ്ട് സ്വദേശിയായ മൈക്കിൾ എന്ന 31 വയസു പ്രായമുള്ള യുവാവിന്‍റെ അന്തിമോപചാര ശുശ്രൂഷയാണ് ചൊവ്വാഴ്ച രാവിലെ ആർച്ച്ബിഷപ്പ് കൊൺറാഡ് കരെജെവിസ്കിയുടെ മുഖ്യകാർമ്മികത്വത്തില്‍ റോമിലെ പോളണ്ടുകാർക്കുവേണ്ടിയുള്ള ഇടവക ദേവാലയത്തില്‍ (la Chiesa di San Stanislao dei polacchi) നടന്നത്.
ആക്രമണത്തിനിരയായി അഗസ്തീനോ ജെമേലി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട മൈക്കിൾ ദീർഘ നാളത്തെ സഹനത്തിനൊടുവിലാണ് മരണമടഞ്ഞത്. മൈക്കിളിന്‍റെ വേർപാടിലുള്ള വേദനയ്ക്കിടയിലും അവയവദാനത്തിന് കുടുംബാംഗങ്ങൾ സമ്മതം നല്‍കിയതുമൂലം നാല് പേർക്ക് പുതുജീവൻ നൽകികൊണ്ടാണ് മൈക്കിൾ യാത്രയായതെന്ന് സാൻ എജിദിയോ സാമൂഹ്യ പ്രവർത്തകർ അറിയിച്ചു.

Reported: Vatican Radio, TG







All the contents on this site are copyrighted ©.