2014-01-30 10:31:16

കരിസ്മാറ്റിക് സമ്മേളനം പാപ്പായോടൊപ്പം


29 ജനുവരി 2014, റോം
ഇറ്റാലിയൻ കരിസ്മാറ്റിക് പ്രസ്ഥാനത്തിന്‍റെ ദേശീയ സമ്മേളനത്തെ ഫ്രാൻസിസ് മാർപാപ്പ അഭിസംബോധന ചെയ്യും. റോമിലെ ഒളിംപിക്സ് മൈതാനത്തുവച്ചാണ് അയ്യായിരത്തോളം വരുന്ന കരിസ്മാറ്റിക് പ്രവർത്തകരുമായി പാപ്പാ ഫ്രാൻസിസ് കൂടിക്കാഴ്ച്ച നടത്തുകയെന്ന് സംഘാടക സമിതി പുറത്തിറക്കിയ വാർത്താക്കുറിപ്പില്‍ അറിയിച്ചു.
“മാനസാന്തരപ്പെട്ട്, യേശുക്രിസ്തുവിന്‍റെ നാമത്തിൽ സ്നാനം സ്വീകരിക്കുവിൻ. പരിശുദ്ധാത്മാവിന്‍റെ ദാനം നിങ്ങൾക്കു ലഭിക്കും” (അപ്പ.പ്രവർത്തനങ്ങൾ 2,38-40) എന്ന വചന ഭാഗം മുഖ്യ ചിന്താവിഷയമായി സ്വീകരിച്ചിരിക്കുന്ന സമ്മേളനം 2014 ജൂൺ 1,2 തിയതികളിലാണ് റോമിലെ ഒളിംപിക്സ് മൈതാനത്ത് സംഘടിപ്പിച്ചിരിക്കുന്നത്..

Reported: Vatican Radio, TG







All the contents on this site are copyrighted ©.