2014-01-29 10:26:30

ജോൺപോൾ രണ്ടാമൻ പാപ്പായുടെ തിരുശേഷിപ്പ് വീണ്ടെടുക്കാൻ അന്വേഷണം ഊർജ്ജിതം


28 ജനുവരി 2014, അബ്രൂസോ
വാഴ്ത്തപ്പെട്ട ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ മോഷണം പോയ തിരുശേഷിപ്പ് വീണ്ടെടുക്കാൻ അന്വേഷണം ഊർജ്ജിതമാക്കിയെന്ന് ഇറ്റാലിയൻ പോലീസ് അറിയിച്ചു. ഇക്കഴിഞ്ഞ വാരാന്ത്യത്തിലാണ് തിരുശേഷിപ്പ് മോഷണം പോയത്. മധ്യ ഇറ്റലിയിലെ അബ്രൂസോ പർവ്വത പ്രദേശത്തെ സാൻ പിയെത്രോ ദെല്ലാ ജെൻകാ ദേവാലയത്തില്‍ സൂക്ഷിച്ചിരുന്ന തിരുശേഷിപ്പാണ് നഷ്ടപ്പെട്ടത്. ഇരുമ്പു വസ്തുക്കൾ ഉപയോഗിച്ച് ദേവാലയത്തിന്‍റെ ജനാലകൾ തകർത്ത് അകത്തു കയറിയ മോഷ്ടാക്കൾ തിരുശേഷിപ്പ് സൂക്ഷിച്ചിരുന്ന പേടകം പൊളിച്ച് പാപ്പായുടെ രക്തം പുരണ്ട തൂവാലയും ഒരു കുരിശും കവർന്നു.

Reported: Vatican Radio, TG







All the contents on this site are copyrighted ©.