2014-01-28 17:12:26

സഭൈക്യത്തിനുവേണ്ടി പ്രാർത്ഥിക്കാൻ പാപ്പായുടെ അഭ്യർത്ഥന


28 ജനുവരി 2014, വത്തിക്കാൻ
സഭൈക്യത്തിനുവേണ്ടി പ്രാർത്ഥിക്കാൻ ഫ്രാൻസിസ് മാർപാപ്പയുടെ അഭ്യർത്ഥന ട്വിറ്ററിലൂടെ. @pontifex എന്ന ഔദ്യോഗിക ഹാൻഡിലില്‍ ചൊവ്വാഴ്ചയാണ് മാർപാപ്പ ഈ അഭ്യർത്ഥന കണ്ണിചേർത്തത്. “ക്രൈസ്തവരുടെ ഐക്യത്തിനുവേണ്ടി നമുക്കു പ്രാർത്ഥിക്കാം. നമ്മെ ഒന്നിപ്പിക്കുന്ന നിരവധി നല്ല കാര്യങ്ങളുണ്ട്” എന്നാണ് പാപ്പ ട്വീറ്റ് ചെയ്തിരിക്കുന്നത്.
സഭൈക്യവാരത്തോടനുബന്ധിച്ച് നൽകിയ സന്ദേശങ്ങളിലും മാർപാപ്പ ഈ ആഹ്വാനം നൽകിയിരുന്നു. ജനുവരി 22ന് പൊതുകൂടിക്കാഴ്ച്ചാ പ്രഭാഷണത്തില്‍ ക്രൈസ്തവരുടെ ഇടയിലെ വിഭജനങ്ങള്‍ വേദനാജനകവും അപമാനകരവുമാണെന്നും അത് സുവിശേഷ പ്രഘോഷണത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തുമെന്നും മാർപാപ്പ പ്ര്സതാവിച്ചു.
ക്രിസ്തുനാമം ഐക്യവും കൂട്ടായ്മയുമാണ് സൃഷ്ടിക്കേണ്ടത്. അല്ലാതെ വിഭജനമല്ല. നമ്മുടെയിടയില്‍ പരസ്പര ബന്ധവും കൂട്ടായ്മയും ഉളവാക്കാനാണ് യേശു വന്നത്. ക്രൈസ്തവ ഐക്യം സാധ്യമാക്കാന്‍ പ്രാര്‍ത്ഥനയും, എളിമയും, നിരന്തരമായ മാനസാന്തരവും ആവശ്യമാണെന്നും പാപ്പാ തദവസരത്തില്‍ ഉത്ബോധിപ്പിച്ചിരുന്നു.
സഭൈക്യവാരത്തിന്‍റെ സമാപന പ്രാർത്ഥനാ യോഗത്തില്‍ നൽകിയ വചനസന്ദേശത്തില്‍ ക്രൈസ്തവർ തമ്മിലുള്ള ഐക്യവും കൂട്ടായ്മയും മാനുഷീക പദ്ധതികളിലൂടേയും കരുനീക്കങ്ങളിലൂടേയും നേടിയെടുക്കാവുന്ന ഒന്നല്ലെന്നും, ക്രിസ്തുവിന്‍റെ മനോഭാവം കരഗതമാക്കിയെങ്കില്‍ മാത്രമേ ക്രൈസ്തവ സഹോദരങ്ങൾക്ക് സമ്പൂർണ്ണ ഐക്യത്തിലെത്തിച്ചേരാൻ സാധിക്കൂവെന്നും മാർപാപ്പ വിശദീകരിച്ചു.
സഭൈക്യത്തിനുവേണ്ടി മാർപാപ്പ നൽകുന്ന സന്ദേശങ്ങളുടേയും ആഹ്വാനങ്ങളുടേയും തുടർച്ചയാണ് ചൊവ്വാഴ്ചയിലെ ട്വീറ്റ്. @pontifex എന്ന ഔദ്യോഗിക ഹാൻഡിലില്‍ പ്രതിദിനം കണ്ണിചേർക്കപ്പെടുന്ന പേപ്പൽ ട്വീറ്റുകൾ ലാറ്റിനും അറബിയുമടക്കം 9 ഭാഷകളില്‍ ലഭ്യമാണ്.
ENGLISH:
Let us pray for Christian unity. There are so many beautiful things which unite us

LATIN: Coniunctionem christifedelium omnes imploremus, cum tot praesto sint tamque pretiosae causae nos omnes videlicet coniungentes.

ARABIC :
لنصلي من أجل وحدة المسيحيين. فهنالك الكثير والكثير من الأشياء الثمينة التي توحدنا.

Reported: Vatican Radio, TG







All the contents on this site are copyrighted ©.