2014-01-28 17:12:05

കർദിനാൾ റോബർട്ട് സറാ ഫിലിപ്പീൻസിലെ ഭൂകമ്പബാധിത മേഖലയില്‍


27 ജനുവരി 2014,
ഫിലിപ്പീൻസിലെ ചുഴലിക്കാറ്റ് ദുരിതബാധിത മേഖലകളില്‍ മാർപാപ്പയുടെ സഹായ ദൂതനായി കർദിനാൾ റോബർട്ട് സറായെത്തി. പാപ്പാ ഫ്രാൻസിസിന്‍റെ പ്രത്യേക അഭ്യർത്ഥന പ്രകാരമാണ് കത്തോലിക്കാ ഉപവി പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്ന കോർ ഊനും പൊന്തിഫിക്കല്‍ കൗൺസിലിന്‍റെ പ്രസിഡന്‍റ് കർദിനാൾ റോബർട്ട് സറാ ഫിലിപ്പീൻസിലെത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ നവംബർ മാസത്തില്‍ ഹയാൻ ചുഴലിക്കാറ്റ് ദുരിതം വിതച്ച പ്രദേശങ്ങള്‍ സന്ദർശിക്കുന്ന കർദിനാൾ സറാ ദുരിതാശ്വാസ -പുനർനിർമ്മാണ പ്രവർത്തനങ്ങൾ നേരിട്ടു വിലയിരുത്തും. ജനുവരി 31 വരെ നീളുന്ന സന്ദർശനത്തിനിടയില്‍ ഫിലിപ്പീൻസിന്‍റെ പ്രസിഡന്‍റ് ബെനിഞ്യോ അക്വീനോ മൂന്നാമനുമായും ദേശീയ കത്തോലിക്കാ മെത്രാൻ സമിതിയംഗങ്ങളുമായും കർദിനാൾ കൂടിക്കാഴ്ച്ച നടത്തുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

Reported: Vatican Radio, TG







All the contents on this site are copyrighted ©.