2014-01-23 16:32:24

സിറിയൻ സമാധാന ചർച്ചയില്‍ വത്തിക്കാന്‍റെ പ്രതിനിധി സംഘം


22 ജനുവരി 2014, വത്തിക്കാൻ
സിറിയന്‍ പ്രതിസന്ധിക്കു സമാധാനപരമായ പരിഹാരം കണ്ടെത്താന്‍ ജനീവയില്‍ നടക്കുന്ന രണ്ടാംവട്ട സമാധാന ചര്‍ച്ചയില്‍ പരിശുദ്ധസിംഹാസനം പങ്കെടുക്കുമെന്ന് വത്തിക്കാൻ വക്താവ് ഫാ.ഫെദറിക്കോ ലൊംബാർദി അറിയിച്ചു. ജനീവയിലെ യു.എൻ കാര്യാലയത്തിലും ഇതര അന്താരാഷ്ട്ര സംഘടനകളിലും പരിശുദ്ധസിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷകനായ ആർച്ചുബിഷപ്പ് സിൽവാനോ തോമാസി, വത്തിക്കാൻ രാഷ്ട്രകാര്യാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥനായ മോൺ.ആല്‍ബെർത്തോ ഓർത്തെഗ മാർട്ടിൻ എന്നിവരാണ് പരിശുദ്ധസിംഹാസനത്തെ പ്രതിനിധീകരിച്ച് സമാധാന ചർച്ചയില്‍ പങ്കെടുക്കുന്നതെന്നും ഫാ.ലൊംബാർദി വെളിപ്പെടുത്തി.

Reported: Vatican Radio, TG








All the contents on this site are copyrighted ©.