2014-01-23 16:30:28

സഭൈക്യവാര സമാപനം


22 ജനുവരി 2014, വത്തിക്കാൻ
ഫ്രാൻസിസ് മാർപാപ്പ നയിക്കുന്ന പ്രാർത്ഥനാ യോഗത്തോടെ സഭൈക്യവാരത്തിന് സമാപനം കുറിക്കും. വിശുദ്ധ പൗലോസ് അപ്പസ്തോലന്‍റെ മാനസാന്തര തിരുനാളായ ജനുവരി 25-ന് റോമന്‍ ചുവരിനു പുറത്ത് ശ്ലീഹായുടെ നാമത്തിലുള്ള പുരാതന ബസിലിക്കയില്‍ പാപ്പായുടെ മുഖ്യകാർമ്മികത്വത്തില്‍ നടക്കുന്ന വചനശുശ്രൂഷയോടെയാണ് സഭൈക്യവാരത്തിന് റോമില്‍ സമാപനം കുറിക്കുന്നത്. 25ാം തിയതി ശനിയാഴ്ച വൈകീട്ട് 5.30നാണ് പ്രാർത്ഥനാ സംഗമം.

റോമിലെ വിശ്വാസികളും സഭാ പ്രമുഖരും മാത്രമല്ല, ക്രൈസ്തവസഭകളുടെ ആഗോളതല പ്രതിനിധികളും ഫ്രാൻസിസ് പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തിലുള്ള പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന്, വത്തിക്കാന്‍റെ ആരാധനക്രമ കാര്യങ്ങളുടെ കാര്യാലയത്തില്‍നിന്നുമുള്ള പ്രസ്താവനയില്‍ മോണ്‍സീഞ്ഞ്യോര്‍ ഗ്വീദോ മരീനി അറിയിച്ചു. ‘ക്രിസ്തു വിഭജിക്കപ്പെട്ടിരിക്കുന്നുവോ’ (1 കൊറി 1, 1-17) എന്ന വചനസന്ദേശമാണ് ഇക്കൊല്ലം സഭൈക്യവാരത്തിന്‍റെ ധ്യാനചിന്തയായി നല്കിയിരിക്കുന്നത്.

Reported: Vatican Radio, TG







All the contents on this site are copyrighted ©.