2014-01-23 16:32:39

ജനീവ 2 - സമാധാന ചർച്ചയ്ക്കുവേണ്ടി പ്രാർത്ഥാനാഭ്യർത്ഥന


22 ജനുവരി 2014, വത്തിക്കാൻ
സിറിയന്‍ പ്രതിസന്ധിക്കു പരിഹാരം കണ്ടെത്താന്‍ ജനീവയില്‍ നടക്കുന്ന രണ്ടാംവട്ട സമാധാന ചര്‍ച്ച ഫലപ്രദമാകുവാൻ വേണ്ടി സിറിയൻ ഓർത്തഡോക്സ് സഭകളുടെ പ്രാർത്ഥനാ യജ്ഞം. സിറിയൻ ആഭ്യന്തര യുദ്ധത്തിന് അന്ത്യം കുറിക്കാനം അനുരജ്ഞനത്തിലേക്ക് രാജ്യത്തെ നയിക്കാനും ജനീവയിലെ അന്താരാഷ്ട്ര സമാധാന സമ്മേളനത്തിന് സാധിക്കട്ടെയന്ന് സിറിയൻ ക്രൈസ്തവ സഭാ മേലധികാരികൾ ആശംസിച്ചു. സിറിയയിലെ ക്രൈസ്തവ സമൂഹം മുഴുവനും ജനീവയിലെ രണ്ടാം വട്ട സമാധാന ചർച്ചയുടെ വിജയത്തിനായി പ്രാർത്ഥിക്കുകയാണെന്ന് ഡമാസ്ക്കസിലെ മെൽക്കൈറ്റ് പാത്രിയാർക്കീസ് ഗ്രിഗറി ലെഹാം മൂന്നാമൻ ഫീദെസ് വാർത്താ ഏജൻസിക്കയച്ച സന്ദേശത്തില്‍ അറിയിച്ചു. സമാധാന ചർച്ചകളുടെ ഫലമായി ഒരു താല്‍ക്കാലിക ഭരണകൂടത്തെ നിയോഗിക്കുന്ന കാര്യത്തില്‍ തീരുമാനമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Source: Fides
RV/TG







All the contents on this site are copyrighted ©.