2014-01-22 15:50:59

ജോലിസ്ഥലത്തും വിശ്വാസത്തിന്‍റെ ആനന്ദം പങ്കുവയ്ക്കാം


21 ജനുവരി 2014, വത്തിക്കാൻ
ജോലിയും വിശ്വാസത്തിന്‍റെ ആനന്ദം പങ്കുവയ്ക്കാനുള്ള അവസരമാക്കാമെന്ന് പാപ്പാ ഫ്രാൻസിസ് സൈബർ ലോകത്തെ ഓർമ്മിപ്പിക്കുന്നു. ചൊവ്വാഴ്ച കണ്ണിചേർത്ത ട്വീറ്റിലാണ് പാപ്പ ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നത്. “അനുദിനം വിശ്വാസത്തില്‍ ജീവിക്കുന്നവരാണ് നാമെങ്കില്‍ ജോലിയും ക്രിസ്തീയ ജീവിതത്തിന്‍റെ ആനന്ദം പങ്കുവയ്ക്കാനുള്ള അവസരമായിമാറും” എന്നാണ് പാപ്പ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.
തിങ്കളാഴ്ച രാവിലെ വത്തിക്കാനിലെ സുരക്ഷാ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ച്ചയിലും പാപ്പ ഇതേ സന്ദേശം പങ്കുവയ്ച്ചിരുന്നു. ജോലിസ്ഥലമടക്കം, അനുദിന ജീവിതത്തിലെ എല്ലാ മേഖലയിലും ദൈവസ്നേഹത്തിന് ധീരസാക്ഷ്യം നല്‍കാൻ പാപ്പ അവരെ ക്ഷണിച്ചു.

@pontifex എന്ന ഔദ്യോഗിക ഹാന്‍ഡിലിലൂടെ ലാറ്റിനും അറബിയുമടക്കം 9 ഭാഷകളിലാണ് മാർപാപ്പയുടെ ട്വീറ്റുകൾ സൈബർ ലോകം സ്വീകരിക്കുന്നത്.
English: If we live the faith in our daily life, then our work too becomes a chance to spread the joy of being a Christian.

LATIN: Quanto magis consuetudines cotidiani demonstrant fidem, tanto magis cotidianum muneris officium praestat occasionem gaudium fidei tradendi.

Reported: Vatican Radio, TG







All the contents on this site are copyrighted ©.