2014-01-20 17:53:26

മെജുഗൊറി അന്വേഷണം പൂർത്തിയായി


20 ജനുവരി 2014, വത്തിക്കാൻ
മെജുഗൊറിയിലെ സംഭവ വികാസങ്ങളെക്കുറിച്ചു അന്വേഷിക്കുന്ന അന്താരാഷ്ട്ര കമ്മീഷന്‍റെ അവസാന സമ്മേളനം ജനുവരി 17ന് നടന്നുവെന്ന് വത്തിക്കാൻ വക്താവ് ഫാ.ഫെദറിക്കോ ലൊംബാർദി സ്ഥിരീകരിച്ചു. മെജുഗൊറിയില്‍ ആറുകുട്ടികൾക്ക് പ.കന്യകാമറിയം പ്രത്യക്ഷപ്പെട്ടു എന്ന വാർത്തയുടെ സത്യാവസ്ഥ അന്വേഷിക്കുന്നതിനായി വത്തിക്കാൻ നിയോഗിച്ച കമ്മീഷന്‍റെ അന്വേഷണറിപ്പോർട്ടിനെക്കുറിച്ച് മാധ്യമ പ്രവർത്തകർ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. റോമാ രൂപതയുടെ മുൻവികാരി ജനറൽ കർദിനാൾ കമിലോ റൂയിനിയാണ് വിശ്വാസ കാര്യങ്ങൾക്കായുള്ള വത്തിക്കാൻ സംഘം രൂപീകരിച്ച അന്വേഷണ കമ്മീഷന്‍റെ അധ്യക്ഷൻ. അന്വേഷണം പൂർത്തിയാക്കിയ കമ്മീഷൻ, അന്വേഷണ റിപ്പോർട്ട് വിശ്വാസകാര്യങ്ങൾക്കായുള്ള വത്തിക്കാൻ സംഘത്തിനു സമർപ്പിക്കുമെന്ന് ഫാ.ലൊംബാർദി സ്ഥിരീകരിച്ചു.







All the contents on this site are copyrighted ©.