20 ജനുവരി 2014, വത്തിക്കാൻ പേരില്‍മാത്രം ക്രിസ്ത്യാനിയായിരുന്നിട്ട് കാര്യമില്ലെന്ന്
ഫ്രാൻസിസ് മാർപാപ്പ സഭാംഗങ്ങളെ ഓർമ്മിപ്പിക്കുന്നു. ജനുവരി 20ന് ട്വിറ്ററിലൂടെയാണ് പാപ്പ
ക്രിസ്തീയ ജീവിതത്തെക്കുറിച്ച് വിശ്വാസികളെ ഓർമ്മിപ്പിച്ചത്. “ക്രിസ്ത്യാനികളാണെന്ന്
പറഞ്ഞതുകൊണ്ടുമാത്രമായില്ല. വിശ്വാസം ജീവിക്കാനുള്ളതാണ്. വാക്കുകൾകൊണ്ടു മാത്രമല്ല, പ്രവർത്തികൾകൊണ്ടും
വിശ്വാസം ജീവിക്കണം.” എന്നാണ് പാപ്പാ ഫ്രാൻസിസിന്‍റെ ട്വീറ്റ്. (It is not enough to
say we are Christians. We must live the faith, not only with our words, but with our
actions.) @Pontifex എന്ന ഔദ്യോഗിക ഹാൻഡിലില്‍ പാപ്പായുടെ ട്വീറ്റുകൾ 9 ഭാഷകളിൽ ലഭ്യമാണ്.
LATINO Parum est quod nos dicimus esse christianos, immo etiam probatis oportet
moribus nostram fidem testemur, non tantum verbo sed opere.