2014-01-14 16:53:26

കൂടിക്കാഴ്ച്ചയുടെ സംസ്ക്കാരനിർമ്മിതിക്ക് മാർപാപ്പ നയതന്ത്രജ്ഞരെ ക്ഷണിക്കുന്നു


13 ജനുവരി 2014, വത്തിക്കാന്‍
സംവാദവും നയതന്ത്രബന്ധവും മനുഷ്യാന്തസിനോടുള്ള ആദരവും ദേശീയ അന്തർദേശീയ പ്രശ്നങ്ങളുടെ പരിഹാരമാർഗമായിരിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ. വിവിധ രാജ്യങ്ങളുടെ പ്രതിധിനികളായി വത്തിക്കാനില്‍ സേവനമനുഷ്ഠിക്കുന്ന നയതന്ത്രജ്ഞരുമായി നടത്തിയ പുതുവത്സര കൂടിക്കാഴ്ച്ചയിലാണ് പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്. വത്തിക്കാനുമായി നയതന്ത്രബന്ധമുള്ള180 രാജ്യങ്ങളുടെ അംബാസിഡർമാരും നയതന്ത്രപ്രതിനിധികളും തിങ്കളാഴ്ച രാവിലെ വത്തിക്കാനില്‍ നടന്ന പുതുവത്സര സംഗമത്തില്‍ പങ്കെടുത്തു. കൂടിക്കാഴ്ച്ചയുടെ സംസ്ക്കാരം പടുത്തുയർത്താന്‍ നയന്ത്രജ്ഞരെ ക്ഷണിച്ച പാപ്പ ലോകം ഇന്നു സാക്ഷ്യം വഹിക്കുന്ന ചില ഗുരുതരമായ സമാധാനപ്രശ്നങ്ങളിലേക്ക് അവരുടെ ശ്രദ്ധ തിരിക്കാനും ഈയവരസം വിനിയോഗിച്ചു. സിറിയയില്‍ സമാധാനം പുനസ്ഥാപിക്കപ്പെടേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് തന്‍റെ സന്ദേശത്തില്‍ ഊന്നിപ്പറഞ്ഞ പാപ്പ ദക്ഷിണ കൊറിയയും ഉത്തര കൊറിയയും തമ്മിലുള്ള അനുരജ്ഞനശ്രമങ്ങൾക്കും പ്രോത്സാഹനം പകർന്നു.

Reported: Vatican Radio, TG







All the contents on this site are copyrighted ©.