2014-01-13 16:53:59

ഹൃദയവാതില്‍ മുട്ടുന്ന യേശുനാഥനോട് നമ്മുടെ പ്രതികരണമെന്ത്?


13 ജനുവരി 2014, വത്തിക്കാന്‍
നമ്മുടെ ഹൃദയവാതില്‍ മുട്ടുന്ന യേശുനാഥനോട് നമ്മുടെ പ്രതികരണം എന്താണെന്ന് വിചിന്തനം ചെയ്യാന്‍ പാപ്പായുടെ ക്ഷണം. @pontifex എന്ന ഔദ്യോഗിക ഹാൻഡിലില്‍ തിങ്കളാഴ്ച കണ്ണിചേർത്ത ട്വീറ്റിലൂടെയാണ് പാപ്പ ഈ വിചിന്തനം പങ്കുവയ്ച്ചത്. "കർത്താവ് നമ്മുടെ ഹൃദയ വാതിലില്‍ മുട്ടുമ്പോൾ, “ശല്യപ്പെടുത്തരുത്” എന്ന കുറിമാനം വാതില്‍ക്കല്‍ തൂക്കിയിടുന്നവരാണോ നമ്മൾ എന്ന ചോദ്യമാണ് പാപ്പ ട്വീറ്റ് ചെയ്തിരിക്കുന്നത്.
The Lord is knocking at the door of our hearts. Have we put a sign on the door saying: “Do not disturb”?
@pontifex എന്ന ഔദ്യോഗിക അക്കൗണ്ടില്‍ മാര്‍പാപ്പയുടെ ട്വീറ്റുകള്‍ 9 ഭാഷകളില്‍ (ലാറ്റിന്‍, ഇംഗ്ലീഷ്, ഇറ്റാലിയന്‍, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, ജര്‍മ്മന്‍, അറബി) ലഭ്യമാണ്.

Reported: Vatican Radio, TG







All the contents on this site are copyrighted ©.