2014-01-06 17:05:59

ഓര്‍ത്തഡോക്സ് സഭാംഗങ്ങൾക്ക് പാപ്പായുടെ ക്രിസ്തുമസ് മംഗളങ്ങൾ


06 ജനുവരി 2014, വത്തിക്കാന്‍

ജനുവരി ഏഴിന് ക്രിസ്തുവിന്‍റെ പിറവിത്തിരുന്നാള്‍ ആഘോഷിക്കുന്ന പൗരസ്ത്യ ക്രൈസ്തവര്‍ക്ക് ഫ്രാൻസിസ് മാർപാപ്പ ക്രിസ്തുമസ് ആശംസകൾ നേർന്നു. കത്തോലിക്കാ സഭ പൂജരാജാക്കൻമാരുടെ തിരുന്നാൾ ആഘോഷിക്കുന്ന ജനുവരി 6ന് വത്തിക്കാനില്‍ ത്രികാല പ്രാര്‍ത്ഥന നയിച്ചവേളയിലാണ് ഓര്‍ത്തഡോക്സ് സഭാംഗങ്ങൾക്ക് പാപ്പാ ക്രിസ്തുമസ് ആശംസകൾ നേർന്നത്. മനുഷ്യാവതാരം ചെയ്ത ദൈവവചനമായ ക്രിസ്തുവിലൂടെ ദൈവം തന്‍റെ സമാധാനം ലോകത്തിനു നല്‍കി. ക്രിസ്തുവിന്‍റെ പിറവിത്തിരുന്നാൾ എല്ലാവരേയും വിശ്വാസത്തിലും പ്രത്യാശയിലും സ്നേഹത്തിലും ദൃഢപ്പെടുത്തുകയും പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ക്രിസ്തീയ സമൂഹങ്ങള്‍ക്ക് സമാശ്വാസമേകുകയും ചെയ്യട്ടേയെന്ന് പാപ്പ ആശംസിച്ചു.

Reported: Vatican Radio, T.G








All the contents on this site are copyrighted ©.