2014-01-02 19:19:28

പോള്‍ ആറാന്‍ പാപ്പായുടെ
വിശുദ്ധനാടു സന്ദര്‍നസ്മരണ


2 ജനുവരി 2014, ഇറ്റലി
പാപ്പാ മൊന്തീനിയുടെ വിശുദ്ധനാടു സന്ദര്‍ശനം സഭാജീവിതത്തിന്‍റെ പുതിയമാനങ്ങള്‍ തുറന്നുവെന്ന്, പോള്‍ ആറാമന്‍ ഫൗണ്ടേഷന്‍റെ പ്രസ്താവന. സ്ഥാനാരോഹണത്തിനു മൂന്നു മാസത്തിനു ശേഷവും, രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ പുനരാരംഭത്തിനു തൊട്ടുമുന്‍പും, 1963-സെപ്റ്റംബര്‍ 21-ാം തിയതിയാണ്, പോള്‍ ആറാമന്‍ പാപ്പാ വിശുദ്ധനാടു സന്ദര്‍ശിച്ചത്. വിശ്വാസത്തിന്‍റെയും സഭാജീവന്‍റെയും സ്രോതസ്സായ വിശുദ്ധ നാട്ടിലേയ്ക്കുള്ള പത്രോസിന്‍റെ പിന്‍ഗാമിയുടെ പ്രഥമസന്ദര്‍ശനം വ്യക്തിഗതമെന്നതിനേക്കാള്‍, ആധുനീകസഭയ്ക്ക് ക്രൈസ്തവൈക്യത്തിന്‍റെയും ഇതര മതങ്ങളോടുള്ള സാഹോദര്യ വീക്ഷണത്തിന്‍റെയും നവമായ പാതതെളിയിച്ച ചരിത്രസംഭവമായിരുന്നെന്ന്, പാപ്പായുടെ ജന്മസ്ഥലമായ ഇറ്റലിയിലെ ബ്രേഷ്യാ-കൊചേസിയോയിലുള്ള ഫൗണ്ടേഷന്‍റെ പ്രസ്താവന വ്യക്തമാക്കി.

പാപ്പായുടെ വിശുദ്ധനാടു സന്ദര്‍ശനത്തിന്‍റെ 50-ാം വാര്‍ഷികം അനുസ്മരിച്ചുകൊണ്ടുള്ള പഠനശിബിരം കൊചേസിയോയിലെ പോള്‍ ആറാന്‍ ഫൗണ്ടേഷന്‍ ഹാളില്‍ ജനുവരി 10-ാം തിയതി സമ്മേളിക്കും.
പാപ്പായുടെ വിശുദ്ധനാടു തീര്‍ത്ഥാടനത്തിന്‍റെ ചലച്ചിത്രം സമ്മേളനത്തിന്‍റെ അന്ത്യത്തില്‍ പ്രദര്‍ശിപ്പിക്കുമെന്നും പ്രസ്താവന അറിയിച്ചു.
_________________________________
Reported : nellikal, Radio Vatican









All the contents on this site are copyrighted ©.