2014-01-02 18:29:13

എളിമയില്‍ വെളിപ്പെടുത്തിയ
ദൈവത്തെക്കുറിച്ചൊരു ട്വിറ്റ്


2 ജനുവരി 2014, വത്തിക്കാന്‍
എളിമയിലാണ് ദൈവം സ്വയം വെളിപ്പെടുത്തിയതെന്ന് പാപ്പാ ഫ്രാന്‍സിസിന്‍റെ 2014-ാമാണ്ടിലെ പ്രഥമ ട്വിറ്റര്‍ സന്ദേശം..... ജനുവരി 2-ാം തിയതി വ്യാഴാഴ്ച കണ്ണചേര്‍ത്ത് ട്വിറ്റ സന്ദേശത്തിലാണ് പാപ്പാ ദൈവത്തിന്‍റെ മനുഷ്യാവതാര രഹസ്യം ഹ്രസ്വമായി വിവരിച്ചത്. ശക്തിയും പ്രതാപവും പ്രകടമാക്കിക്കൊണ്ടല്ല, മറിച്ച് ഇല്ലായ്മയിലും ബലഹീനതയിലുമാണ് ദൈവം ലോകത്തിന് തന്നെത്തന്നെ വെളിപ്പെടുത്തിയത് എന്ന ആദ്യക്രിസ്തുമസിന്‍റെ യാഥാര്‍ത്ഥ്യവും മനുഷ്യാവതാരസത്യവുമാണ് (ജനുവരി 2-ാം തിയതി വ്യാഴാഴ്ച) ട്വിറ്റര്‍ സംവാദകരുമായി പാപ്പാ ഇക്കുറി പങ്കുവച്ചത്.
@pontifex എന്ന ഹാന്‍ഡിലില്‍ ഇംഗ്ലിഷ്, ലത്തീന്‍, അറിബി, ചൈനിസ്, ജാപ്പനീസ് ഉള്‍പ്പെടെ 9 ഭാഷകളില്‍ ജീവിതത്തിനുതകുന്ന സാരോപദേശങ്ങള്‍ പാപ്പാ അനുദിനം പങ്കുവയ്ക്കുന്നു.

Deus neque vi neque potentia se ostendit, sed debilitate ac fragilitate infantis.
God does not reveal himself in strength or power, but in the weakness and fragility of a newborn babe.
_________________________________
Reported : nellikal, Radio Vatican








All the contents on this site are copyrighted ©.