2014-01-01 17:07:46

സ്റ്റാര്‍ സിംഗേര്‍സിനെ
പാപ്പാ അനുമോദിച്ചു


1 ജനുവരി 2014, വത്തിക്കാന്‍
ജെര്‍മ്മനിയിലെ ‘സ്റ്റാര്‍ സിംഗേര്‍സി’നെ star singers പാപ്പാ അനുമോദിച്ചു. കരോള്‍ ഗീതങ്ങളിലൂടെ സമാധാനാശംസകളുമായി കുടുംബങ്ങള്‍ കയറിയിറങ്ങി നിരാലംബരായ കുട്ടുകള്‍ക്കുള്ള സഹായധനം ശേഖരിക്കുന്ന ഗായകരെയാണ് ജനുവരി 1-ാം തിയതി ത്രികാല പ്രാര്‍ത്ഥനയുടെ അന്ത്യത്തില്‍ പാപ്പാ അഭിനന്ദിച്ചത്.

ജര്‍മ്മനിയിലും ഓസ്ട്രിയയിലുമുള്ള യുവഗായകരാണ് ജീവിതമേഖലകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്ത കുഞ്ഞുങ്ങളെ സഹായിക്കുവാന്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ നാമത്തിലുള്ള സഹായധനശേഖരണ പദ്ധതി ക്രിസ്തുമസ്സ് നാളില്‍ ആവിഷ്ക്കരിച്ചിരിക്കുന്നത്. രാജക്കളുടെയും മാലഖാമാരുടെയും വസ്ത്രങ്ങള്‍ അണിഞ്ഞ് വേഷവിഭൂഷിതരായി കൈയ്യില്‍ സ്വര്‍ണ്ണ നക്ഷത്രവുംമേന്തിയാണ് സായന്തനങ്ങളില്‍ കുട്ടുകള്‍ക്കുള്ള സഹായധനത്തിനായി star singers ഭവനങ്ങളില്‍ എത്തുന്നത്. ക്രിസ്തുമസ്സ് സായാഹ്നത്തില്‍ ആരംഭിച്ച ഉപവിയുടെ ഉദ്യമം ജനവരി 6-ന് പ്രത്യക്ഷീകരണ മഹോത്സവംവരെ തുടരും.
_______________________
Reported : nellikal, sedoc








All the contents on this site are copyrighted ©.