2014-01-01 16:52:15

പാപ്പാ ഫ്രാന്‍സിസ് രചിച്ച
കുടുംബങ്ങള്‍ക്കായുള്ള പ്രാര്‍ത്ഥന


30 ഡിസംബര്‍ 2013, വത്തിക്കാന്‍
തിരുക്കുംബത്തിന്‍റെ മഹോത്സവത്തില്‍ പാപ്പ ഫ്രാന്‍സിസ് കുടുംബങ്ങള്‍ക്കായി പ്രാര്‍ത്ഥിച്ചു.

ഡിസംബര്‍ 29-ാം തിയതി ഞായറാഴ്ചത്തെ ത്രികാല പ്രാര്‍ത്ഥനയുടെ അന്ത്യത്തിലാണ് പാപ്പാ കുടുംബങ്ങള്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥിച്ചത്. ആഗോളസഭ ആചരിച്ച തിരുക്കുടുംബത്തിന്‍റെ തിരുനാളില്‍
ലോകത്തുള്ള എല്ലാ കുടുംബങ്ങളെയും നസ്രത്തിലെ തിരുക്കുടുംബത്തിന്‍റെ മാദ്ധ്യസ്ഥ്യത്തിന് സമര്‍പ്പിച്ച പാപ്പാ, കുടുംബങ്ങള്‍ കൂട്ടായ്മയുടെയും പ്രാര്‍ത്ഥനയുടെുയം കേന്ദ്രങ്ങളാകട്ടെയെന്നും, സുവിശേഷത്തിന്‍റെ വിളനിലവും ഗാര്‍ഹിക സഭയുമായി വളരട്ടെയെന്നും പ്രാര്‍ത്ഥിച്ചു. വേദനിക്കുന്ന കുടുംബങ്ങള്‍ക്കുവേണ്ടിയും നസ്രത്തിലെ തിരുക്കുടുംബത്തോടു പ്രാര്‍ത്ഥിച്ച പാപ്പാ, 2014 ഒക്ടോബറില്‍ വത്തിക്കാനില്‍ നടക്കാന്‍ പോകുന്ന കുടുംബങ്ങളെക്കുറിച്ചുള്ള സിനിഡു സമ്മേളനത്തിന്‍റെ വിജയത്തിനായും പ്രത്യേകം പ്രാര്‍ത്ഥിച്ചു.

ത്രികാലപ്രാര്‍ത്ഥനയുടെ അന്ത്യത്തില്‍ കുടുംബങ്ങള്‍ക്കുള്ള പ്രാര്‍ത്ഥന കൂട്ടിച്ചേര്‍ത്തതും, അത് എഴുതിയുണ്ടാക്കിയതും പാപ്പായുടെ താല്പര്യമായിരുന്നെന്ന്, പേര്‍സണല്‍ സെക്രട്ടറി മോണ്‍സീഞ്ഞോര്‍ ഫാബിയന്‍ ലിയാനിസ് വത്തിക്കാന്‍ റേഡിയോയെ അറിയിച്ചു.

തിരുക്കുടുംബത്തോടുള്ള പ്രാര്‍ത്ഥന
ഈശോ മറിയം യൗസേപ്പേ, യഥാര്‍ത്ഥമായ സ്നേഹത്തിന്‍റെ മാതൃക ഞങ്ങള്‍ അങ്ങില്‍ കാണുകയും, പ്രത്യാശയോടെ അങ്ങേ പക്കല്‍ അണയുകയും ചെയ്യുന്നു.
തിരുക്കുടുംബമേ, ഞങ്ങളുടെ കുടുംബങ്ങളെ കൂട്ടായ്മയുടെയും പ്രാര്‍ത്ഥനയുടെയും കേന്ദ്രമായും, സുവിശേഷത്തിന്‍റെ വിളനിലവും ഗാര്‍ഹിക സഭയാക്കിയും മാറ്റേണമേ.
ഓ! തിരുക്കുടുംബമേ, ഒത്തിരി കുടുംബങ്ങള്‍ ഇന്ന് അധിക്രമങ്ങളും, ഒറ്റപ്പെടലും, ഭിന്നതകളും അനുഭവിക്കുന്നുണ്ട്: അവ മുറപ്പെടുകയും വേദനിക്കുകയും ചെയ്യുന്നുണ്ട്.
നസ്രത്തിലേ തിരുക്കുടുംബമേ, അനന്തമായ ദൈവികപദ്ധതിയില്‍
കുടുംബത്തിനു നില്കിയിരിക്കുന്ന പവിത്രവും അഭംഗുരവുമായ സ്ഥാനവും സ്വഭാവവും ആസന്നമാകുന്ന മെത്രാന്മാരുടെ സിനഡു സമ്മേളനത്തിന് വെളിപ്പെടുത്തി കൊടുക്കുയും ചെയ്യേണമേ. അവരെ തൃക്കണ്‍പാര്‍ക്കേണമേ.
ഈശോ മറിയം യൗസേപ്പേ, ഞങ്ങളുടെ പ്രാര്‍ത്ഥന ശ്രവിക്കണമേ,
ഞങ്ങളെ അനുഗ്രഹിക്കണമേ. ആമ്മേന്‍.
_____________________
Reported : nellikal, sedoc








All the contents on this site are copyrighted ©.