2014-01-01 18:36:37

ദിവ്യബലിയോടെ തുടക്കമിട്ട
പാപ്പായുടെ പുതുവത്സരം


1 ജനുവരി 2014, വത്തിക്കാന്‍
ദിവ്യബലിയോടെ പാപ്പാ ഫ്രാന്‍സിസ് പുതുവര്‍ഷം ആരംഭിച്ചു. പുതവര്‍ഷപ്പുലരിയില്‍ പ്രാദേശിക സമയം രാവിലെ 10-മണിക്ക് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ അര്‍പ്പിച്ച ദൈവമാതൃത്വ മഹോത്സവ ദിവ്യപൂജയോടെയാണ് പാപ്പാ 2014-ാമാണ്ടിന് തുടക്കം കുറിച്ചത്. സഭയുടെയും സഭാമക്കളുടെയും ഈ ഭൂമിയിലെ വിശ്വാസയാത്ര ക്രിസ്തുവിന്‍റെ അമ്മയായ പരിശുദ്ധകന്യകാ നാഥയുടെ ജീവിതത്തോട് അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന്, ദേവമാതൃത്വ തിരുനാളില്‍ പാപ്പാ ഉദ്ബോധിപ്പിച്ചു. ദിവ്യബലിയ്ക്കുശേഷം, അപ്പസ്തോലിക അരമനയുടെ ജാലകത്തില്‍ നിന്നുകൊണ്ട്, സഭ ഇന്ന് ആചരിക്കുന്ന വിശ്വസമാധനദിന സന്ദേശം ഹ്രസ്വമായി വ്യാഖ്യാനിച്ചു. തുടര്‍ന്ന് ജനങ്ങള്‍ക്കൊപ്പം ത്രികാലപ്രാര്‍ത്ഥന ചൊല്ലുകയും പുതുവത്സരാശംസകള്‍ നേരുകയും അവരെ ആശീര്‍വ്വദിക്കുകയും ചെയ്തു.

വര്‍ഷാന്ത്യം വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ നടത്തിയ സായാഹ്നപ്രാര്‍ത്ഥയോടെ തെ ദേവും Te Deum സ്ത്രോത്രഗീതത്തോടെയും സമാപിച്ചു. സായാഹ്നപ്രാര്‍ത്ഥനയുടെ അന്ത്യത്തില്‍ ബസിലിക്കയുടെ പ്രധാനകവാടത്തില്‍നിന്നും കാറില്‍ പുറപ്പെട്ട് വത്തിക്കാന്‍റെ പ്രധാന ചത്വരത്തിന്‍റെ മദ്ധ്യഭാഗത്ത് നാപ്പോളിയിലെ കലാകരാന്മാര്‍ തയ്യാറാക്കിയിരിക്കുന്ന ക്രിബ്ബു സന്ദര്‍ശിച്ച്, വണങ്ങിയശേഷം
അതിന്‍റെ സംവിധായകരെ അഭിന്ദിക്കുക്കയും, അവിടെ സമ്മേളിച്ചിരുന്നവര്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുകയും ചെയ്തു.
_______________________
Reported : nellikal, sedoc








All the contents on this site are copyrighted ©.