2014-01-01 18:20:51

ജീവിതനിമിഷങ്ങള്‍
പ്രസാദാത്മകമാക്കാം


1 ജനുവരി 2014, വത്തിക്കാന്‍
ദൈവത്തോടും ഒപ്പം സഹോദരങ്ങളോടുമുള്ള പ്രസാദാത്മകമായ പ്രതികരണമായിരിക്കണം മനുഷ്യന്‍റെ ജീവിതനിമിഷങ്ങളെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. വര്‍ഷാന്ത്യത്തില്‍, ഡിസംബര്‍ 31-ാം തിയതി വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ നടത്തിയ സാഹാഹ്ന പ്രാര്‍ത്ഥനാ വിചിന്തനത്തിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

മനുഷ്യന്‍റെ ഓരോ പ്രവൃത്തികളും ഭാവിയെ സ്പര്‍ശിക്കുന്നതാണെന്നും, അതിനാല്‍ മര്‍ത്ത്യജീവിതങ്ങള്‍ ക്രിസ്തുവില്‍ വെളിപ്പെടുത്തപ്പെട്ട ദൈവ-മനുഷ്യനോടുള്ള വിശ്വസ്തമായ പ്രതികരണങ്ങളാക്കി മാറ്റിയാല്‍ അവ ധന്യമാകുമെന്ന് പാപ്പാ ആഹ്വാനംചെയ്തു. ശാശ്വതമായ ആനന്ദത്തിന്‍റെയും പ്രത്യാശയുടെയും വറ്റാത്ത സ്രേതസ്സായ ദൈവത്തിലേയ്ക്കുള്ള പ്രയാണമാണ് മര്‍ത്ത്യജീവിതമെന്നും, ദൈവം നല്കിയിരിക്കുന്ന ആയുസ്സിന്‍റെ മേന്മ വര്‍ദ്ധിക്കണമെങ്കില്‍ തുറന്ന ഹൃദയത്തോടെ ദൈവത്തിലേയ്ക്കു തന്നെ മനുഷ്യന്‍ ചരിക്കണമെന്നും, അതു ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ക്കുണ്ടാകേണ്ട വ്യത്യസ്തമായ ചരിത്രബോധമമാണെന്നും, ബസിലിക്കയില്‍ തിങ്ങിനിന്ന വിശ്വാസസമൂഹത്തോട് പാപ്പാ ഉദ്ബോധിപ്പിച്ചു.

വിശുദ്ധ ഗ്രന്ഥത്തിലെ അന്തിമാളിനെക്കുറിച്ചുള്ള പ്രതിപാദനം മനുഷ്യജീവിതത്തിലെ സമയത്തിന്‍റെ അളവിനെക്കുറിച്ചല്ല, മേന്മയെക്കുറിച്ചാണ് ക്രിസ്തു പറയുന്നതെന്ന് പാപ്പാ വ്യാഖ്യാനിച്ചു.
ക്രിസ്തുവിലുള്ള കാലത്തിന്‍റെ പൂര്‍ണ്ണത അര്‍ത്ഥമാക്കുന്നത് രക്ഷയുടെ പൂര്‍ണ്ണതയാണെന്നും, അത് നവമായ വെളിപാടാണെന്നും പാപ്പാ ചൂണ്ടിക്കാട്ടി. ഈ അര്‍ത്ഥത്തിലാണ് ജീവിതത്തിന്‍റെ അന്ത്യനാളുകളെ മനസ്സിലാക്കേണ്ടതെന്നും, നമ്മുടെ അനുദിന ചെയ്തികളുടെ മാനദണ്ഡം നിത്യയായിരിക്കണമെന്നും പാപ്പാ വചനോപാസനയില്‍ പങ്കുവച്ചു.
_______________________
Reported : nellikal, sedoc








All the contents on this site are copyrighted ©.