2013-12-31 17:29:33

700 നഗരങ്ങളില്‍ സമാധാന പദയാത്ര


31 ഡിസംബർ 2013, റോം
കത്തോലിക്കാ സഭ ലോക സമാധാന ദിനമായി ആചരിക്കുന്ന ജനുവരി ഒന്നാം തിയതി സാന്‍ എജിദിയോ സമൂഹത്തിന്‍റെ നേതൃത്വത്തില്‍ ലോകവ്യാപകമായി സമാധാന പദയാത്ര നടത്തുന്നു. 47ാമത് ലോക സമാധാനദിനമായ 2014 ജനുവരി 1ന് 78 രാജ്യങ്ങളിലെ 700 നഗരങ്ങളിലാണ് സമാധാന പദയാത്ര സംഘടിപ്പിച്ചിരിക്കുന്നത്. റോമാ നഗരത്തിലെ പദയാത്ര ജോണ്‍ 23ാമന്‍ പാപ്പായുടെ നാമധേയത്തിലുള്ള ചത്വരത്തില്‍ നിന്നാരംഭിച്ച് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സമാപിക്കും. പദയാത്രയില്‍ പങ്കെടുക്കുന്നവര്‍ പുതുവത്സര ദിനത്തില്‍ മാര്‍പാപ്പ നയിക്കുന്ന ത്രികാല പ്രാര്‍ത്ഥനയിലും സംബന്ധിക്കുമെന്ന് പ്രാദേശിക സംഘാടകര്‍ അറിയിച്ചു.

Reported: Vatican Radio, TG







All the contents on this site are copyrighted ©.