2013-12-30 17:04:58

സിറയയില്‍നിന്നും
പ്രതിനിധിസംഘം വത്തിക്കാനില്‍


30 ഡിസംബര്‍ 2013, വത്തിക്കാന്‍
കലാപഭൂമിയായ സിറിയയുടെ പ്രതിനിധികള്‍ വത്തിക്കാനിലെത്തി. ഡിസംബര്‍ 28-ാം തിയതി ശനിയാഴ്ചയാണ് സിറിയയില്‍നിന്നും രാഷ്ട്രപ്രതിനിധികള്‍ ഔദ്യോഗികമായി വത്തിക്കാനിലെത്തിയത്. സിറിയയുടെ അഭ്യന്തര മന്ത്രി ജോസഫ് സ്വെയ്ദും, സഹമന്ത്രിയും വത്തിക്കാനിലേയ്ക്കുള്ള സ്ഥാനപതിയുമായ ഹസ്സാം എഡിന്‍ ആലിയുമാണ് വത്തിക്കാനിലെത്തിയതെന്ന്, പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ്, ഫാദര്‍ ഫ്രെദറിക്കോ ലൊമ്പാര്‍ഡി വെളിപ്പെടുത്തി.

വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി ആര്‍ച്ചുബിഷപ്പ് പിയെത്രോ പരോളിന്‍, വിദേശകാര്യങ്ങള്‍ക്കായുള്ള സെക്രട്ടറി, ആര്‍ച്ചുബിഷപ്പ് ഡോമിനിക്ക് മംബേര്‍ത്തി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ സംഘം,
അഭ്യന്തര കലാപങ്ങള്‍ നടക്കുന്നതിനിടയിലും സിറിയന്‍ പ്രസിഡന്‍റ് അല്‍ അസ്സാദിന്‍റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കുന്ന സന്ദേശവുമായിട്ടാണ് വത്തിക്കാനില്‍ എത്തിയതെന്നും ഫാദര്‍ ലൊമ്പാര്‍ഡി വ്യക്തമാക്കി.
_____________________
Reported : nellikal, sedoc








All the contents on this site are copyrighted ©.