2013-12-30 16:54:41

കുടുംബം : അനുരഞ്ജനവേദിയും
സ്നേഹക്കൂട്ടായ്മയും


30 ഡിസംബര്‍ 2013, വത്തിക്കാന്‍
പാപ്പാ ഫ്രാന്‍സിസിന്‍റെ കുടുംബങ്ങള്‍ക്കുള്ള സന്ദേശം തത്സമയ സംപ്രേക്ഷണത്തിലൂടെ വത്തിക്കാന്‍ ടെലിവിഷന്‍ ലഭ്യാമാക്കി. തിരുക്കുടംബത്തിന്‍റെ മാതൃകയില്‍ സ്നേഹക്കൂട്ടായ്മയും അനുരജ്ഞനവേദിയുമാകണം നമ്മുടെ കുടുംബങ്ങളെന്ന് പാപ്പ സന്ദേശത്തിലൂടെ ഉദ്ബോധിപ്പിച്ചു. പാപ്പായുടെ സന്ദേശവും, പാപ്പാതന്നെ രചിച്ചു ചൊല്ലിയ കുടുംബങ്ങള്‍ക്കായുള്ള പ്രത്യേക പ്രാര്‍ത്ഥനയും 2013-ാമാണ്ടിലെ തിരുനാള്‍ സവിശേഷമാക്കിയെന്ന്, വത്തിക്കാനില്‍
വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിലെ ത്രികാലപ്രാര്‍ത്ഥനാ പരിപാടിയില്‍ പങ്കെടുത്ത ജനങ്ങള്‍ അഭിപ്രായപ്പെട്ടു.

ഡിസംബര്‍ 29-ാം തിയതി ഞായറാഴ്ച, തിരുക്കുടുംബത്തിന്‍റെ തിരുനാളില്‍ ‍ വത്തിക്കാനില്‍ പാപ്പാ കുടുംബങ്ങള്‍ക്കായി നല്കിയ സന്ദേശമാണ്
+ നസ്രത്തിലെ, മംഗലവാര്‍ത്തയുടെ ബസിലിക്ക,
+ ഇറ്റലിയിലെ ലൊരേറ്റോ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രം,
+ മാഡ്രിഡിലെ കൊളോണ്‍ ചത്വരത്തിലെ കുടുംബങ്ങളുടെ സമ്മേളനം,
+ ബാര്‍സലോണായിലെ തിരുക്കുടുംബ ബസിലിക്ക
എന്നിവിടങ്ങളില്‍ തല്‍സമയ സംപ്രേക്ഷണത്തിലൂടെ ലഭ്യമാക്കിയത്.
______________________
Reported : nellikal, sedoc








All the contents on this site are copyrighted ©.