2013-12-30 16:23:25

ഉണര്‍വേകിയ പാപ്പായുടെ
ആസ്സീസി സന്ദര്‍ശനം


30 ഡിസംബര്‍ 2013, വത്തിക്കാന്‍
പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദര്‍ശനം അസ്സീസിക്ക് ഉണര്‍വ്വേകിയെന്ന്, അസ്സീസിലെ ഫ്രാന്‍സിസ്ക്കന്‍ യുവജനകേന്ദ്രത്തിന്‍റെ ഡയറക്ടര്‍, ഫാദര്‍ ഫ്രാന്‍സിസ് പൈലോണ്‍സ് പ്രസ്താവിച്ചു. പുതുവത്സരപ്പിറവിയില്‍ വിശുദ്ധ ഫ്രാന്‍സിസിന്‍റെ പട്ടണത്തില്‍ 2000-ലേറെ യുവജനങ്ങളാണ് ഇക്കുറി സംഗമിക്കുന്നതെന്നും, കഴിഞ്ഞ ഒക്ടോബര്‍ 4-ന് വിശുദ്ധ ഫ്രാന്‍സിസിന്‍റെ തിരുനാളില്‍ അസ്സീസിയിലെത്തിയ പാപ്പാ ഫ്രാന്‍സിസിന്‍റെ സ്നേഹസാന്നിദ്ധ്യമാണ് വിശുദ്ധരായ ഫ്രാന്‍സിസിന്‍റെയും ക്ലാരയുടെയും പുരാതന പട്ടണത്തിന് ഉണര്‍വ്വേകിയതെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും ഫാദര്‍ പൈലോണ്‍സ്, യുവജനസംഗമത്തിന്‍റെ വിവരങ്ങള്‍ അറിയിച്ചുകൊണ്ടിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

“ഭയപ്പെടേണ്ട, ഞാന്‍ നിന്നെ കൈവിടില്ല....., എന്‍റെ കൈവെള്ളയില്‍ നിന്‍റെ പേരു ഞാന്‍ കൊത്തിവച്ചിട്ടുണ്ട്,” എന്ന ഏശയ്യാ പ്രവാചകന്‍റെ വാക്കുകള്‍ (ഏശയ്യ 43) പ്രതിപാദ്യവിഷയമാക്കിയിരിക്കുന്ന സമ്മേളനം

വര്‍ഷാവസാനദിനം ഡിസംബര്‍ 31-ന് രാവിലെ ആരംഭിക്കുന്ന യുവജന സംഗമം പുതുവര്‍ഷപ്പുലരി കടന്നുള്ള സായാഹ്നത്തില്‍ സമാപിക്കുമെന്ന്, അസ്സീസി പ്രോവിന്‍സിന്‍റെ ദൈവവിളികള്‍ക്കായുള്ള കേന്ദ്രത്തിന്‍റെ ഡയറക്ടര്‍,
ഫാദര്‍ പൈലോണ്‍സ് വ്യക്തമാക്കി.
¬¬________________________
Reported : nellikal, sedoc








All the contents on this site are copyrighted ©.