2013-12-28 17:16:48

സുല്‍ത്താന്‍പേട്ട്, ഇന്ത്യയിലെ പുതിയ ലത്തീന്‍ രൂപത


28 ഡിസംബര്‍ 2013, വത്തിക്കാന്‍
ഫ്രാന്‍സിസ് മാര്‍പാപ്പ സുല്‍ത്താന്‍പേട്ട് എന്ന പുതിയ രൂപത ഇന്ത്യയില്‍ സ്ഥാപിച്ചു. കേരളത്തിലെ കോഴിക്കോട് രൂപതയും തമിഴ്നാട്ടിലെ കൊയമ്പത്തൂര്‍ രൂപതയും വിഭ‍‍ജിച്ചാണ് വരാപ്പുഴ അതിരൂപതയുടെ കീഴില്‍ സുല്‍ത്താന്‍പേട്ട് രൂപത ഡിസംബര്‍ 28ന് മാര്‍പാപ്പ സ്ഥാപിച്ചത്. പോണ്ടിച്ചേരി - കുടലൂര്‍ അതിരൂപതാംഗമായ ഫാ.പീറ്റര്‍ അബീര്‍ അന്തോണിസാമിയെ രൂപതയുടെ പ്രഥമ മെത്രനായും പാപ്പ നിയമിച്ചു. തമിഴ്നാട് മെത്രാന്‍ സമിതിയുടെ കീഴിലുള്ള സിതന്‍നഗര്‍ എമ്മാവൂസ് ധ്യാനകേന്ദ്രത്തിന്‍റെ (Emmaus Spirituality Centre) ഡയറക്ടറാണ് ഫാ.പീറ്റര്‍ അബീര്‍. പാലക്കാട് സുല്‍ത്താന്‍പേട്ടയിലെ സെന്‍റ് സെബാസ്റ്റൃന്‍ ഇടവക ദേവാലയമായിരിക്കും പുതിയ രൂപതയുടെ കത്തീഡ്രല്‍ ദേവാലയം.
കേരളത്തിലും തമിഴ്നാട്ടിലുമായി 4,466 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ വ്യാപിച്ചു കിടക്കുന്ന പുതിയ രൂപതയില്‍ 21 ഇടവകകളാണുള്ളത്. ഈ പ്രദേശത്തെ ആകെ ജനസംഖ്യ 42 ലക്ഷത്തോളം വരും, അതില്‍ മുപ്പതിനായിരത്തോളം പേരാണ് കത്തോലിക്കര്‍. 14 രൂപതാ വൈദികരും, 18 സന്ന്യസ്ത വൈദികരും, 9 സന്ന്യസ്തരും, 102 കന്യാസ്ത്രികളും രൂപതാംഗങ്ങളുടെ അജപാലന ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും. 21 വിദ്യാലയങ്ങളും 12 ആതുരസേവന കേന്ദ്രങ്ങളും പുതിയ രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
നിയുക്ത മെത്രാന്‍ പീറ്റര്‍ അബീര്‍ അന്തോണിസാമി പോണ്ടിച്ചേരി - കുടലൂര്‍ അതിരൂപതയിലെ സാതിപട്ടില്‍ 1951 ഒക്ടോബര്‍ 14ന് ജനിച്ചു. 1970- 79 കാലയളവില്‍ കുടലൂര്‍ സെന്‍റ് ആഗ്നസ് മൈനര്‍ സെമിനാരിയിലും ചൈന്നൈ സേക്രട്ട് ഹാര്‍ട്ട് സെമിനാരിയിലുമായി വൈദിക പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം 1979 മെയ് 1ന് വൈദിക പട്ടം സ്വീകരിച്ചു.
പിന്നീട്, ബാഗ്ലൂര്‍ സെന്‍റ് പീറ്റേഴ്സ് പൊന്തിഫിക്കല്‍ കോളജില്‍ നിന്ന് ബിബ്ലിക്കല്‍ തിയോളജിയിലും തിരുപ്പതി സര്‍വ്വകലാശാലയില്‍ നിന്ന് ചരിത്രത്തിലും സാഹിത്യത്തിലും ബിരുദാനന്തര ബിരുദം നേടി. 1990-1994ല്‍ റോമിലെ വിഖ്യാതമായ ബിബ്ലിക്കും സര്‍വകലാശാലയിലെ ഉപരിപഠനത്തിനു ശേഷം ഗ്രിഗോറിയന്‍ സര്‍വ്വകാശാലയില്‍ നിന്ന് ബിബ്ലിക്കല്‍ തിയോളജിയില്‍ ഡോക്ടറേറ്റും കരസ്ഥമാക്കി.

നിയുക്ത മെത്രാന്‍റെ അജപാലനശുശ്രൂഷാ ചരിത്രം:
1979-1981: അതിപക്കം ഇടവകയിലെ അസിസ്റ്റന്‍റ് വികാരി
1981-1983: ബാഗ്ലൂര്‍ സെന്‍റ് പീറ്റേഴ്സ് പൊന്തിഫിക്കല്‍ കോളജില്‍ ഉപരിപഠനം.
1983-1984: മെത്രാപ്പോലിത്തായുടെ സെക്രട്ടറി, കൂരിയായിലെ ചാന്‍സിലര്‍
1984-1986: കൊയമ്പത്തൂര്‍ ഗുഡ് ഷെപ്പേര്‍ഡ് സെമിനാരിയില്‍ അധ്യാപകന്‍
1986-1987: കുറുമ്പാഗാരം ഇടവക വികാരി
1987-1990: പൂനാമെലെ സെന്‍റ് പോള്‍സ് ബൈബിള്‍ ഇന്‍സ്റ്റിറ്റൂറ്റ് ഡയറക്ടര്‍
1990-1996: റോമില്‍ ഉപരിപഠനം
1996-2004: പൂനാമെലെ സെന്‍റ് പോള്‍സ് ബൈബിള്‍ ഇന്‍സ്റ്റിറ്റൂറ്റ് ഡയറക്ടര്‍
2002-2004: തമിഴ്നാട് ബിഷപ്പ് കൗണ്‍സില്‍ ഉപകാര്യദര്‍ശി
2002-2008: കാത്തലിക്ക് ബൈബിള്‍ ഫെഡറേഷന്‍റെ ദക്ഷിണേഷ്യന്‍ കോര്‍ഡിനേറ്റര്‍
2004-2010: തമിഴ്നാട് ബൈബിള്‍, മതബോധന, ആരാധനാക്രമ കേന്ദ്രത്തിന്‍റെ ഡയറക്ടര്‍
2010 മുതല്‍: 2004ല്‍ അദ്ദേഹം തന്നെ സ്ഥാപിച്ച സിതന്‍നഗര്‍ (വില്ലുപുരം) എമ്മാവൂസ് സ്പിരിച്വാലിറ്റി സെന്‍റര്‍ ഡയറക്ടര്‍






































































കൊയമ്പത്തൂര്‍ രൂപത വിഭജനത്തിനു ശേഷം
കോഴിക്കോടു രൂപത വിഭജനത്തിനു ശേഷം



സുല്‍ത്താന്‍പേട്ട് പുതിയ രൂപത
വിസ്തീര്ണ്ണം
26.741 km²
10.656 km²
4.466 km²
ആകെ ജനസംഖ്യ
1.243.059
8.910.418
4.260.435
കത്തോലിക്കര്‍
223.294
39.173
30.975
ഇടവകകള്‍
61
39
21
ഇടവക വൈദികര്‍
114
52
14
സന്ന്യസ്ത വൈദികര്‍
17
61
18
സന്ന്യസ്തര്‍
45
16
9
കന്യാസ്ത്രികള്‍
641
652
102
വിദ്യാലയങ്ങള്‍
119
63
21
ആശുപത്രികളും ആതുരസേവനകേന്ദ്രങ്ങളും
95
33
12












All the contents on this site are copyrighted ©.