2013-12-28 17:16:57

സഭൈക്യത്തിന്‍റെ പ്രസക്തിയെക്കുറിച്ച് യുവജനങ്ങളോട് മാര്‍പാപ്പ


28 ഡിസംബര്‍ 2013, വത്തിക്കാന്‍
സഭൈക്യം സുവിശേഷവത്ക്കരണത്തെ പതിന്‍മടങ്ങ് ശക്തിപ്പെടുത്തുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ യുവജനങ്ങളെ ഉത്ബോധിപ്പിച്ചു. ഫ്രാന്‍സിലെ സ്ട്രാസ്ബറോയില്‍ വെള്ളിയാഴ്ച ആരംഭിച്ച 36ാമത് തെയ്സേ യൂറോപ്യന്‍ യുവജനസംഗമത്തിനയച്ച സന്ദേശത്തിലാണ് ക്രൈസ്തവരുടെ ദൃശ്യമായ ഐക്യം സുവിശേഷവല്‍ക്കരണത്തെ എത്രത്തോളം ശക്തിപ്പെടുത്തുമെന്ന് മാര്‍പാപ്പ വിശദീകരിച്ചത്. ക്രൈസ്തവര്‍ക്കിടയിലെ വിഭജനവും വിഭാഗീയതയും സുവിശേഷവല്‍ക്കണ ദൗത്യത്തില്‍ വലിയൊരു തടസമാണ്. അത് സുവിശേഷസന്ദേശത്തിന്‍റെ വിശ്വാസ്യതയ്ക്കു മങ്ങലേല്‍പ്പിക്കുന്നു. വിഭജനങ്ങള്‍ മറികടന്ന് ക്രിസ്തുശിഷ്യര്‍ ഒന്നിക്കുമ്പോള്‍ ക്രിസ്തീയ സാക്ഷൃം അതിശക്തമാകുമെന്ന് പാപ്പ പ്രസ്താവിച്ചു. സഭൈക്യത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ നിശ്ചയിച്ചിരിക്കുന്ന യുവജനങ്ങളെ അനുമോദിച്ച പാപ്പ അവര്‍ക്ക് പ്രാര്‍ത്ഥനാശംസകളും നേര്‍ന്നു. ദൈവവിശ്വാസികളും അദ്ധ്വാന ശീലരുമായ യുവജനങ്ങളെ യുറോപ്പിന് ആവശ്യമു ണ്ടെന്നും മാര്‍പാപ്പ അവരെ ഉത്ബോധിപ്പിച്ചു.
ഡിസംബര്‍ 28ന് ആരംഭിച്ച തെയ്സേ യൂറോപ്യന്‍ യുവജനസംഗമം ജനുവരി ഒന്നാം തിയതി പുതുവത്സരാഘോഷങ്ങളോടെ സമാപിക്കും.

Reported: Vatican Radio, TG







All the contents on this site are copyrighted ©.