2013-12-26 18:21:17

സാഹോദര്യത്തിന്‍റെ
ക്രിസ്മസ് കൂടിക്കാഴ്ച


26 ഡിസംബര്‍ 2013, വത്തിക്കാന്‍
മുന്‍പാപ്പാ ബനഡിക്ടുമായി പാപ്പാ ഫ്രാന്‍സിസ് കൂടിക്കാഴ്ച നടത്തി. വത്തിക്കാനില്‍ വിശ്രമജീവിതം
നയിക്കുന്ന സ്ഥാനത്യാഗംചെയ്ത പാപ്പാ ബനഡിക്ട് 16-ാമനെ ക്രിസ്മസ്സായാഹ്നത്തില്‍ സന്ദര്‍ശിച്ചുകൊണ്ടാണ്
പാപ്പാ ഫ്രാന്‍സിസ് ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടത്. അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് വത്തിക്കാന്‍ തോട്ടത്തിലുള്ള ‘മാത്തര്‍ എക്ലേസിയേ’ ഭവനത്തിന്‍റെ സ്വീകരണമുറിയില്‍ ആലിംഗനത്തോടെ ആരംഭിച്ച കൂടിക്കാഴ്ച അരമണിക്കൂര്‍ നീണ്ടുനിന്നു. രണ്ടു പാപ്പാമാരും അവിടത്തെ കപ്പേളയില്‍ മൗനമായി നടത്തിയ പ്രാര്‍ത്ഥനയോടെയാണ് സന്ദര്‍ശനം സമാപിച്ചത്.

യാത്രപറയുന്നതിനുമുന്‍പ്, പാപ്പാ ബനഡിക്ടിന്‍റെ പരിചാരകര്‍ക്കും സഹായികള്‍ക്കും ആശംസകള്‍ അര്‍പ്പിക്കുവാനും പാപ്പാ ഫ്രാന്‍സിസ് മറന്നില്ല.
Reported : nellikal, sedoc









All the contents on this site are copyrighted ©.