2013-12-26 18:34:54

വത്തിക്കാനിലെ വലിയ ക്രിബ്ബന്
ഫ്രാന്‍സിസിന്‍റെ ക്രിബ്ബിനോട് സാമ്യം


26 ഡിസംബര്‍ 2013, വത്തിക്കാന്‍
വത്തിക്കാനിലെ വലിയ ക്രിബ്ബ് ഇറ്റാലിയന്‍ കലാചാതുരി വെളിപ്പെടുത്തുന്നുവെന്നും, 790 വര്‍ഷങ്ങള്‍ക്കു മുന്‍പ് അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസ് നിര്‍മ്മിച്ച ആദ്യക്രിബ്ബിനോടു സാമ്യമുണ്ടെന്നും കര്‍ദ്ദിനാള്‍ കൊമാസ്ട്രി ഉത്ഘാടനവേളയില്‍ പ്രസ്താവിച്ചു. നാപ്പോളിയിലെ കലാകാരന്മാരാണ് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിലെ വലിയ ക്രിബ്ബ് ഇക്കുറി നിര്‍മ്മിച്ച് പാപ്പാ ഫ്രാന്‍സിസിനു സമ്മാനിച്ചത്. 1 അടി മുതല്‍ 6 അടിവരെ വലുപ്പമുള്ള കളിമണ്‍ പ്രതിമകളില്‍ തീര്‍ത്ത തിരുപ്പിറവി രംഗം, 790 വര്‍ഷങ്ങള്‍ക്കു മുന്‍പ് അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസ് രൂപകല്പന ചെയ്ത് പ്രഥമ ക്രിബ്ബിനോട് സാരൂപ്യപ്പെടുത്തിക്കൊണ്ടാണ് രൂപകല്പനചെയ്തിരിക്കുന്നതെന്നും കര്‍ദ്ദിനാള്‍ കൊമാസ്ട്രി ക്രിബ്ബ് ഉദ്ഘോടനവേളയില്‍ നടത്തിയ പ്രഭാഷണത്തില്‍ വ്യക്തമാക്കി.

‘ഫ്രാന്‍സിസ് 1223 തുടങ്ങി ഫ്രാന്‍സിസ് 2013-വരെ’ എന്ന ഈ വര്‍ഷത്തെ ക്രിബ്ബിന്‍റെ ശീര്‍ഷകവും തിരുപ്പിറവി ചിത്രീകരണവും, പുല്‍ക്കൂടിന്‍റെ ഉപജ്ഞാതാവായ അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിനെയും പാപ്പാ ഫ്രാന്‍സിസനെയും സംവിധായകരായ നാപ്പൊളിയിലെ കലാകാരന്മാര്‍ ചിന്തകളില്‍ ബന്ധിപ്പിക്കുകയാണെന്നും കര്‍ദ്ദിനാള്‍ കൊമാസ്ട്രി വിവരിച്ചു.

തിരുക്കുടംബത്തിന്‍റെയും ആട്ടിയന്മാരുടെയും മാലാഖമാരുടെയും രാജാക്കന്മാരുടെയും പരമ്പരാഗത രൂപങ്ങള്‍ക്കും ഉപരിയായി, ഒരു പാവം സ്ത്രീ തന്‍റെ കുഞ്ഞുമായി പുല്‍ക്കൂട്ടിലെ ദിവ്യഉണ്ണിയെ സമീപിക്കുന്നതും, ദരിദ്രനായൊരു മനുഷ്യന്‍ ക്രിസ്തുവിന്‍റെ തൃപ്പാദങ്ങളില്‍ ഇരിക്കുന്നതും സമൂഹത്തിലെ പാവങ്ങളുടെ പ്രാതിനിധ്യവും, അവര്‍ക്ക് ക്രിസ്തു നല്കുന്ന സാന്ത്വന സാമീപ്യവും വെളിപ്പെടുത്തുന്നുവെന്നു കര്‍ദ്ദിനാള്‍ കൊമാസ്ട്രി വിവരിച്ചു.

ക്രിബ്ബിന്‍റെ മുകളിലുദിച്ചുയര്‍ന്ന വലിയ വാല്‍നക്ഷത്രവും, സമീപത്ത് ഉയര്‍ന്ന് ആടിയുലഞ്ഞുനില്കുന്ന വന്‍ ക്രിസ്തുമസ് മരവും ചേര്‍ന്ന് ചത്വരത്തിനാകമാനം ബെതലേഹം അനുഭൂതിയുണര്‍ത്തുന്നുവെന്നും കര്‍ദ്ദിനാള്‍ കൂട്ടിച്ചേര്‍ത്തു.
Reported : nellikal, sedoc










All the contents on this site are copyrighted ©.