2013-12-23 16:06:54

വത്തിക്കാന്‍-ക്യൂബ
നയതന്ത്രബന്ധങ്ങള്‍ നവീകരിച്ചു


23 ഡിസംബര്‍ 2013, വത്തിക്കാന്‍
വത്തിക്കാനിലേയ്ക്കുള്ള ക്യുബയുടെ സ്ഥാനപതി, റോഡ്നി ലോപ്പെസ് പാപ്പാ ഫ്രാന്‍സിസിനെ സന്ദര്‍ശിച്ചുകൊണ്ടാണ് സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് രാഷ്ട്രമായ ക്യൂബാ വത്തിക്കാനുമുയുള്ള
നയതന്ത്രബന്ധങ്ങള്‍ പുതുക്കിയത്. ഡിസംബര്‍ 23-ാം തിയതി തിങ്കളാഴ്ച രാവിലെ വത്തിക്കാനിലെത്തി പാപ്പായുമായി കൂടിക്കാഴ്ച നടത്തിയ ക്യൂബന്‍ സ്ഥാനപതി, റോഡ്നി ലേപ്പെസ് തന്‍റെ സ്ഥാനികപത്രികകളും പാപ്പായ്ക്കു സമര്‍പ്പിച്ചു. തുടര്‍ന്ന് വത്തിക്കാന്‍ സ്റ്റേയിറ്റ് സെക്രട്ടരി, ആര്‍ച്ചുബിഷപ്പ് പീറ്റര്‍ കരോളിന്‍, വിദേശകാര്യങ്ങല്‍ക്കായുള്ള സെക്രട്ടറി ആര്‍ച്ചുബിഷപ്പ് ഡോമിനിക്ക് മംമ്പേര്‍ത്തി എന്നിവരുമായും കൂടിക്കാഴ്ച നടത്തികൊണ്ട് ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള നയതന്ത്രബന്ധങ്ങള്‍ റോഡ്നി ലോപ്പെസ് നവീകരിച്ചെന്ന്, വത്തിക്കാന്‍റെ പ്രസ്താവ വ്യക്തമാക്കി.

1936-ല്‍ കമ്മ്യൂണിസ്റ്റ് ഭരണകാലത്ത് ആരംഭിച്ച വത്തിക്കാന്‍-ക്യൂബ നയതന്ത്രബന്ധങ്ങള്‍, പിന്നീട് വിപ്ലവനായകന്‍ ഫിഡേല്‍ കാസ്ട്രോയുടെയും, സഹോദരന്‍ റാവൂള്‍ കാസ്ട്രോയുടെയും ഭരണത്തിലും തുടരുകയാണ്.
Reported : nellikal, sedoc








All the contents on this site are copyrighted ©.