2013-12-23 17:29:42

പാപ്പാ ഫ്രാന്‍സിസിന്‍റെ
വത്തിക്കാനിലെ പ്രഥമ ക്രിസ്മസ്


23 ഡിസംബര്‍ 2013, വത്തിക്കാന്‍
പാപ്പാ ഫ്രാന്‍സിസിന്‍റെ വത്തിക്കാനിലെ പ്രഥമ ക്രിസ്തുമസ് ജാഗരപൂജാര്‍പ്പണത്തോടെ ആരംഭിക്കും.
ഡിസംബര്‍ 24-ാം ചൊവ്വാഴ്ച പ്രാദേശികസമയം രാത്രി 9.30-നാണ് തന്‍റെ സ്ഥാനാരോഹണത്തിനുശേഷമുള്ള
പ്രഥമ ക്രിസ്മസ് പാപ്പാ ഫ്രാന്‍സിസ് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ ആചരിക്കുന്നതെന്ന്, വത്തിക്കാന്‍റെ ആരാധനക്രമ കാര്യാലയത്തിന്‍റെ ഉത്തരവാദിത്തംവഹിക്കുന്ന മോണ്‍സീഞ്ഞോര്‍ ഗ്വീദോ മരീനി പ്രസ്താവനയിലൂടെ അറിയിച്ചു.

കര്‍ദ്ദിനാളാന്മാര്‍ക്കും, മെത്രാന്മാര്‍ക്കും മറ്റു സന്ന്യാസ വൈദിക സമൂഹത്തോടും ആയിരക്കണക്കിന് വിശ്വാസികളോടും ചേര്‍ന്നര്‍പ്പിക്കുന്ന ക്രിസ്തുമസ്സ് തിരുക്കര്‍മ്മങ്ങള്‍ വത്തിക്കാന്‍ ടെലിവിഷന്‍ ലോകത്തിന് ലഭ്യമാക്കുമെന്നും പ്രസ്താവന വ്യക്തമാക്കി. ഗ്ലോരിയ ഗീതം ആലപിച്ചുകൊണ്ട് ക്രിസ്തുവിന്‍റെ തിരുപ്പിറവി പ്രഘോഷണത്തോടെ ആരംഭിക്കുന്ന തിരുക്കര്‍മ്മത്തിലെ, ദിവ്യബലിയുടെ ആദ്യഭാഗമായ വചന പ്രഘോഷണത്തിനുശേഷം പാപ്പാ ക്രിസ്തുമസ്സ് സന്ദേശം നല്കും. ഡിസംബര്‍ 25-ാം തിയതി ബുധനാഴ്ച, ക്രിസ്തുമസ് ദിനത്തിലെ മദ്ധ്യാഹ്നത്തില്‍, കൃത്യം 12-മണിക്ക് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ പ്രധാന മട്ടുപ്പാവില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ട് Urbi et Orbi, ലോകത്തിനും റോമാനഗരത്തിനും എന്ന സന്ദേശം പാപ്പാ ഫ്രാന്‍സിസ് നല്കുമെന്നും വത്തിക്കാന്‍റെ പ്രസ്താവന വെളിപ്പെടുത്തി.
Reported : nellikal, sedoc








All the contents on this site are copyrighted ©.