2013-12-21 18:02:47

ഫെബ്രുവരി 14ന് വിവാഹാര്‍ത്ഥി സംഗമം


20 ഡിസംബര്‍ 2013, വത്തിക്കാന്‍
വിവാഹാര്‍ത്ഥികളുടെ സ്വര്‍ഗീയ മധ്യസ്ഥനായ വിശുദ്ധ വലെന്‍റീന്‍റെ തിരുന്നാള്‍ ദിനത്തില്‍ (ഫെബ്രുവരി 14ന്) വിവാഹാര്‍ത്ഥികളുമായി ഫ്രാന്‍സിസ് പാപ്പ കൂടിക്കാഴ്ച്ച നടത്തും. ഫെബ്രുവരി 14ന് രാവിലെ 11 മണിക്ക് വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍ വച്ചാണ് വിവാഹാര്‍ത്ഥികളുമായി പാപ്പായുടെ കൂടിക്കാഴ്ച്ച. കുടുംബങ്ങള്‍ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൌണ്‍സിലാണ് വിവാഹത്തിനൊരുങ്ങുന്ന യുവതീയുവാക്കളെ ഈ സംഗമത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്. വിവാഹ ഒരുക്ക സെമിനാറില്‍ സംബന്ധിച്ചവര്‍ക്കും അതിന് പേരുനല്‍കിയിട്ടുള്ളവര്‍ക്കും സംഗമത്തില്‍ പങ്കുചേരാം. സംഗമത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 2014 ജനുവരി 30ന് മുന്‍പായി പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് കുടുംബങ്ങള്‍ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൌണ്‍സിലിന്‍റെ വാര്‍ത്താക്കുറിപ്പ് അറിയിച്ചു. കുടുതല്‍ വിവരങ്ങള്‍ക്ക് അതാതു രൂപതകളിലെ ഫാമിലി കമ്മീഷനെ സമീപിക്കുകയോ, events@family.va എന്ന വിലാസത്തില്‍ കുടുംബങ്ങള്‍ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൌണ്‍സിലേക്ക് നേരിട്ട് എഴുതുകയോ ചെയ്യാം.
Source: Pontifical Council for Families







All the contents on this site are copyrighted ©.