2013-12-20 17:06:43

സെയ്ന്‍റ് വിന്‍സന്‍റ് ആന്‍ഡ് ഗ്രനഡീസിന്‍റെ പ്രധാനമന്ത്രിയുമായി പാപ്പായുടെ കൂടിക്കാഴ്ച്ച


20 ഡിസംബര്‍ 2013, വത്തിക്കാന്‍
കരീബിയന്‍ ദ്വീപ് രാജ്യമായ സെയ്ന്‍റ് വിന്‍സന്‍റ് ആന്‍ഡ് ഗ്രനഡീസിന്‍റെ പ്രധാനമന്ത്രി റാള്‍ഫ് എവറാര്‍ദുമായി ഫ്രാന്‍സിസ് മാര്‍പാപ്പ കൂടിക്കാഴ്ച്ച നടത്തി. വ്യാഴാഴ്ച്ച രാവിലെ വത്തിക്കാനിലെ അപ്പസ്തോലിക അരമനയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച്ച.
മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ച്ചയെ തുടര്‍ന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി ആര്‍ച്ചുബിഷപ്പ് പിയത്രോ പരോളിന്‍, വിദേശബന്ധകാര്യാലയത്തിന്‍റെ സെക്രട്ടറി ആര്‍ച്ചുബിഷപ്പ് ഡൊമെനിക്ക് മെമ്പേര്‍ത്തി എന്നിവരുമായും പ്രധാനമന്ത്രി റാള്‍ഫ് എവറാര്‍ദ് ചര്‍ച്ച നടത്തി. ഇരു രാഷ്ട്രങ്ങള്‍ക്കും പൊതു താല്‍പര്യമുള്ള ജീവന്‍റെ സംരക്ഷണം, കുടുംബം, വിദ്യാഭ്യാസം, മതസൌഹാര്‍ദം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചായിരുന്നു ചര്‍ച്ചയെന്ന് വത്തിക്കാന്‍റെ വാര്‍ത്താക്കുറിപ്പ് അറിയിച്ചു. കരീബിയന്‍ ദ്വീപുകളിലെ സമകാലീന പ്രശ്നങ്ങളെക്കുറിച്ചും പ്രാദേശിക സംഘടനകളെക്കുറിച്ചും സംഭാഷണം നടന്നുവെന്ന് വാര്‍ത്താക്കുറിപ്പ് വെളിപ്പെടുത്തി.







All the contents on this site are copyrighted ©.