വിശപ്പുമൂലം ആരും മരിക്കാതിരിക്കട്ടെ പാപ്പായുടെ പ്രാര്‍ത്ഥന
19 ഡിസംബര്‍ 2013, വത്തിക്കാന്‍ വിശപ്പുമൂലം ആരും ഈ ഭൂമിയില്‍ മരിക്കാതിരിക്കട്ടെയെന്ന്
പാപ്പാ ഫ്രാന്‍സിസ് പ്രാര്‍ത്ഥിക്കുന്നു. ഡിസംബര്‍ 19-ാം തിയതി വ്യാഴാഴ്ച കണ്ണചേര്‍ത്തി
ട്വിറ്റ് സന്ദേശത്തിലാണ് വിശപ്പുമൂലം ഈ ലോകത്ത് ആരും മരിക്കാതിരിക്കാനുള്ള കൃപയ്ക്കുവേണ്ടി
പ്രാര്‍ത്ഥിക്കണമെന്ന് തന്‍റെ ട്വിറ്റര്‍ സംവാദകരോട് പാപ്പാ അഭ്യര്‍ത്ഥിച്ചത്. ഒരു വര്‍ഷംമാത്രം
പഴക്കുമുള്ള പാപ്പായുടെ @pontifex എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ ലോകത്ത് ഇന്ന് ഏറ്റവും
ജനപ്രീതയാര്‍ജ്ജിച്ച ഹ്രസ്വസന്ദേശ ശൃംഖലയാണ്. ജീവല്‍ബന്ധിയായ സാരോപദേശങ്ങളാണ് അറബി, ചൈനീസ്,
ഇംഗ്ലീഷ് ഉള്‍പ്പെടെ ഒന്‍പതു ഭാഷകളിലായി പാപ്പാ ടിറ്റ്ചെയ്യുന്നത്.
Deum deprececmur
ut mundum putemus in quo nemo fame pereat. Let us pray that God grant us the grace
of knowing a world where no one dies of hunger.
Reported : nellikal, sedoc