2013-12-19 20:01:07

ഫുട്ബോള്‍ പ്രേമിയായ പാപ്പാ
ടീം അംഗങ്ങള്‍ കാണാനെത്തി


19 ഡിസംബര്‍ 2013, വത്തിക്കാന്‍
പാപ്പാ ഫ്രാന്‍സിസ് ഫുഡ്ബോള്‍ പ്രേമിയാണെന്ന്, വത്തിക്കാന്‍ മാധ്യമങ്ങളുടെ മേധാവി ഫാദര്‍ ലൊമ്പാര്‍ഡി പറഞ്ഞു. പാപ്പായുടെ പ്രിയപ്പെട്ട ബ്യൂനസ് ഐരസ് ഫുട്ബോള്‍ ടീം San Lorenzo de Almagro- തങ്ങളുടെ പ്രിയ പാപ്പാ ബര്‍ഗോളിയോയെ കാണാനായി ഡിസംബര്‍ 18-ാം തിയതി പൊതുകൂടിക്കാഴ്ചാ വേദിയില്‍ എത്തിയിരുന്നു.

2007-നുശേഷം ആദ്യമായി ദേശീയ ലീഗുമത്സരത്തില്‍ നേടിയ ട്രോഫിയും ജേര്‍സിയും പാപ്പായ്ക്ക് സമ്മാനമായി നല്കാനാണ് ഇരുപത്തഞ്ചോളം വരുന്ന ടീം അംഗങ്ങള്‍ വത്തിക്കാനിലെത്തിയത്,
ഒപ്പം തങ്ങളുടെ ക്ലബ്ബില്‍ ചെറുപ്രായത്തില്‍ അംഗമായിരുന്ന താരത്തിന് 77-ാം പിറന്നാള്‍ ആശംസിക്കുവാനുമായിരുന്നെന്ന്
ഫാദര്‍ ലൊമ്പാര്‍ഡി വ്യക്തമാക്കി.

‘കാക്കകള്‍, crows’ എന്ന ഓമനപ്പോരില്‍ അറിയപ്പെടുന്ന വിജയികളായ അല്‍മാര്‍ഗോ ടീമില്‍ ചെറുപ്പിത്തില്‍ ജോര്‍ജ്ജ് ബര്‍ഗോളിയോ കളിക്കാരനായിരുന്നു. പിന്നീട് മെത്രാനായശേഷവും ടീമിനെ പിന്‍തുണയ്ക്കുവാനു പ്രോത്സാഹിപ്പിക്കുവാനും, അവരുടെ കുമ്പസാരം കേള്‍ക്കുന്നതിനും, ചിലപ്പോഴെല്ലാം വേണ്ട ഉപദേശങ്ങള്‍ നല്കുവാനും സമയം കണ്ടെത്തിയിരുന്നെന്ന് ഫാദര്‍ ലൊമ്പാര്‍ഡി പറഞ്ഞു.

പൊതുകൂടിക്കാഴ്ച വേദിയില്‍ ടീമിനെ പരസ്യമായി അഭിനന്ദിച്ച പാപ്പാ, അവരുടെ സന്ദര്‍ശനത്തിനും സമ്മാനങ്ങള്‍ക്കും പ്രത്യേക നന്ദിപറയുകയും ചെയ്തു. പൊതുകൂടിക്കാഴ്ചയ്ക്കുശേഷം അവരുമായി സംവദിക്കുകയും ചെയ്തു..

ബ്യൂനസ് ഐരസിന്‍റെ ചേരിപ്രദേശത്ത് ഫുഡ്ബോള്‍ കളിച്ചിരുന്ന പാവപ്പെട്ട കുട്ടികളെ ആദ്യമായി സംഘടിപ്പിച്ച് പരിശീലിപ്പിച്ചത് ലൊറെന്‍സോ മാസ്സാ എന്ന സലീഷ്യന്‍ വൈദികനായിരുന്നു. കറുത്ത അംഗിയിട്ട് യാവാക്കള്‍ക്കൊപ്പം കളിക്കുകയും അവരെ പരിശീലിപ്പിക്കുകയും ചെയ്തിരുന്ന ഫാദര്‍ ലൊറെന്‍സോയെ കണ്ടിട്ടാണ് ജനങ്ങള്‍ ടീമിനെ ഇന്നും കാക്കകള്‍ എന്നു വിളിക്കുന്നത്. Reported : nellikal, sedoc









All the contents on this site are copyrighted ©.