2013-12-19 19:31:13

താണിടത്ത്
ഫലപുഷ്ടിയെന്ന് പാപ്പാ


ഡിസംബര്‍ 19-ാം തിയതി വ്യാഴാഴ്ച രാവിലെ പേപ്പല്‍ വസതി, സാന്താ മാര്‍ത്തിയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. ജീവിതത്തിന്‍റെ വന്ധ്യതയിലും ശുഷ്ക്കതയിലും ദൈവം ഇടപെടുകയാണെങ്കില്‍ പ്രളയകാലത്തിനുശേഷം ചക്രവാളത്തില്‍ സ്നേഹത്തിന്‍റെ മഴവില്ലു തെളിയിച്ചപോലെ, ദൈവം നമ്മുടെ ജീവിതങ്ങളെ പുഷ്ക്കലമാക്കുകയും ഫലമണിയിക്കുകയും ചെയ്യുമെന്നും അതിന് എളിമ ആവശ്യമാണെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു. ആഗമനകാലത്തിന്‍റെ മൂന്നാം വാരത്തില്‍ സ്നാപകയോഹന്നാന്‍റെ ജനനത്തെ സൂചിപ്പിക്കുന്ന വചനഭാഗം വ്യാഖ്യാനിച്ചുകൊണ്ടാണ് പാപ്പാ ഇങ്ങനെ സമര്‍ത്ഥിച്ചത്.

ധാര്‍ഷ്ട്യത്തിന്‍റെയും അഹങ്കാരത്തിന്‍റെയും മനോഭാവമാണ് ജീവിതത്തെ വന്ധ്യവും തരിശും ശുഷ്ക്കവുമാക്കുന്നതെന്നും, എളിമയില്‍ ദൈവം സമൃദ്ധി നല്കുന്നുവെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.
വന്ധ്യകളായ സ്ത്രീകള്‍ എളിമയോടും വിശ്വസ്തതയോടുകൂടെ ദൈവത്തില്‍ ആശ്രയിച്ചു ജീവിച്ചപ്പോള്‍, ജീവിതങ്ങള്‍ പുഷ്ക്കലങ്ങളായ സംഭവങ്ങള്‍ വിശുദ്ധ ഗ്രന്ഥത്തിന്‍റെ ഏടുകളില്‍ പലവട്ടം കാണുന്നതും പാപ്പാ വചനസമീക്ഷയില്‍ ചൂണ്ടിക്കാട്ടി. തിന്മയുടെ വിത്തുവിതച്ച ഭൂമിയുടെ വയലുകളില്‍ ദൈവം ഇനിയും സുകൃതിപ്പൂക്കള്‍ വിരിയിക്കുമെന്ന് പാപ്പാ പ്രത്യാശയുടെ വാക്കുകളോടെയാണ് പാപ്പാ തന്‍റെ വചനചിന്തകള്‍ സമാഹരിച്ചത്. Reported : nellikal, sedoc








All the contents on this site are copyrighted ©.