2013-12-19 19:43:29

കൊച്ചിയിലെ ഗാമാപള്ളിക്ക്
അഞ്ഞൂറ്റിപ്പത്തു വയസ്സ്


19 ഡിസംബര്‍ 2013, കൊച്ചി
കേരളത്തിലെ പ്രഥമ ക്രൈസ്തവ ദേവാലയത്തിന് 510 വയസ്സു തികഞ്ഞു. പശ്ചിമകൊച്ചിയിലുള്ള വാസ്ക്കോടി ഗാമാ പള്ളിയെന്ന് അറിയപ്പെടുന്ന വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്‍റെ നാമത്തിലുള്ള ദേവാലയത്തിനാണ് 510 വയസ്സു തികഞ്ഞതെന്ന്, കേരള പുരാവസ്തു വിഭാഗം അറിയിച്ചു.

1503-ല്‍ വാസ്ക്കോഡി ഗാമയ്ക്കൊപ്പം പോര്‍ച്ചുഗലില്‍നിന്നും കടല്‍മാര്‍ഗ്ഗം കൊച്ചിയിലെത്തിയ മിഷണറിമാരാണ് ദേവാലയത്തിന്‍റെ ആദ്യരൂപത്തിന് തുടക്കമിട്ടത്. കത്തോലിക്കരായിരുന്ന പേര്‍ച്ചുഗീസുകാരില്‍നിന്നും 1163-ല്‍ ഡച്ചുകാര്‍ ദേവാലയം പിടിച്ചെടുത്തു. മിക്കവാറും എല്ലാം നശിപ്പിച്ചു. പിന്നെ കാല്‍വിനിസ്റ്റ് പ്രേട്ടസ്റ്റന്‍റുകാരാണ് ദേവാലയത്തിന്‍റെ ഉടമസ്തത നിലനിര്‍ത്തിയത്.

1804-ല്‍ ഇന്ത്യവിട്ടുപോയ ഡച്ചുകാര്‍ അത് ആംഗ്ലിക്കന്‍ സഭയെ ഏല്പിച്ചു. ഇന്ന് സി.എസ്സ്.ഐ സഭയുടെ വടക്കെ കേരളാ രൂപതയുടെ അധീനത്തിലാണ്. പോര്‍ച്ചുഗീസ് സാഹസികയാത്രികനും ഇന്ത്യയെയും യൂറോപ്പിനെയും ബന്ധിക്കുന്ന കടല്‍മാര്‍ഗ്ഗം കണ്ടുപിടിക്കുകയും ചെയ്ത വാസ്ക്കോഡി ഗാമ തന്‍റെ മൂന്നാമത്തെ പര്യടനത്തില്‍
1524-ല്‍ കൊച്ചിയല്‍ മരണമടഞ്ഞപ്പോള്‍ അടക്കംചെയ്യപ്പെട്ടതും ഈ ദേവാലയത്തിലാണ്. പോര്‍ച്ചുഗീസുകാര്‍ പണികഴിപ്പിച്ച ആദ്യദേവാലയം വിശുദ്ധ അന്തോണീസിന്‍റെ നാമത്തിലായിരുന്നു. പിന്നീട് ഭാരതത്തിന്‍റെ പ്രേഷിതനായ ഫ്രാന്‍സിസ് സേവ്യറിന്‍റെ വിശുദ്ധ പദപ്രഖ്യാപനത്തോടെ 1662-ലാണ് ദേവാലായത്തിന് അദ്ദേഹത്തിന്‍റെ നാമത്തില്‍ പുനര്‍പ്രതിഷ്ഠിച്ചത്. Reported : nellikal, mattersindia









All the contents on this site are copyrighted ©.