2013-12-19 20:30:01

അമേരിക്കന്‍ സന്ന്യാസിനി
വാഴ്ത്തപ്പെട്ട പദവിയിലേയ്ക്ക്


19 ഡിസംബര്‍ 2013, വത്തിക്കാന്‍
അമേരിക്കയിലെ സന്ന്യാസിനി വാഴ്ത്തപ്പെട്ടവരുടെ പദവിയിലേയ്ക്ക് ഉയര്‍ത്തപ്പെടും.
ഡിസംബര്‍ 17-ാം വത്തിക്കാനില്‍ പാപ്പാ ഫ്രാന്‍സിസ് ഒപ്പുവച്ച വിശുദ്ധരുടെ നാമകരണ നടപിടികള്‍ക്കുള്ള ഡിക്രി പ്രകാരമാണ് അമേരിക്കയിലെ ന്യൂജേര്‍സി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വിശുദ്ധ എലിസബത്തിന്‍റെ ഉപവികളുടെ സഹോദരകളുടെ സഭാംഗമായ ദൈവദാസി, മിറിയം തെരേസാ ഡംജനോവിക്കിനെ വാഴ്ത്തപ്പെട്ടവരുടെ പദവിയിലേയ്ക്ക് ഉയര്‍ത്താന്‍ അനുമതിയായത്.

അന്ധനായിരുന്ന അമേരിക്കന്‍ ബാലന് ദൈവദാസിയുടെ മദ്ധ്യസ്ഥതയാല്‍ ലഭിച്ച സമ്പൂര്‍ണ്ണകാഴ്ച അത്ഭുതമാണെന്ന് വൈദ്യശാസ്ത്രം നിജപ്പെടുത്തിയതിനെത്തുടര്‍ന്നാണ് ഡംജനോവിക്കിന്‍റെ വാഴ്ത്തപ്പെട്ട പദപ്രഖ്യാപനം ഉറപ്പായതെന്നും വത്തിക്കാന്‍റെ വക്താവ് മോണ്‍. ജിയാന്‍പോവുളോ റിസ്സോത്തി വെളിപ്പെടുത്തി.
രോഗശാന്തി നടന്നത് 1964-ലാണ്. ദൈവദാസി ഡെംജനോവിക്കിന്‍റെ മദ്ധ്യസ്ഥത്തില്‍ ലഭിച്ച അത്ഭുത രോഗശാന്തി വിശുദ്ധരുടെ നാമകരണനടപിടികള്‍ക്കായുള്ള വത്തിക്കാന്‍ സംഘം പഠിച്ച് പരിശോധിച്ചതിന്‍റെ റിപ്പോര്‍ട്ട് പാപ്പാ അംഗീകരിച്ചതിനാലാണ് ദൈവദാസിയെ വാഴ്ത്തപ്പെട്ടവരുടെ പദവിയിലേയ്ക്ക് ഉയര്‍ത്താനുള്ള നടപിടിക്രമങ്ങളായതെന്ന്, മോണ്‍. റിസ്സോത്തി വ്യക്തമാക്കി.
ജീവിതം:
കിഴക്കന്‍ സ്ലേവേക്കിയയില്‍നിന്നും അമേരിക്കയിലേയ്ക്ക് കുടിയേറിയ കുടുംബമാണ് മിറിയം ഡെംജനോവിക്കിന്‍റേത്. സന്ന്യാസിനിയാകണമെന്ന തീക്ഷ്ണത ചെറുപ്പത്തിലേ ലഭിച്ചെങ്കിലും...അമ്മയുടെ നിരന്തരമായി രോഗകാരണം അതു സാധിച്ചില്ല. വര്‍ഷങ്ങളോളം അമ്മയ്ക്കുവേണ്ടി ത്യാഗപൂര്‍വ്വം അവള്‍ ജീവിതം സമര്‍പ്പിച്ചു. അമ്മയുടെ മരണശേഷം സന്ന്യാസത്തിലേയ്ക്കുള്ള വിളിയോടു പ്രത്യുത്തരിക്കണമെന്ന് ആഗ്രഹിച്ചവള്‍ പിതാവിനു തുണയായി കുടുംബത്തില്‍ ജീവിക്കേണ്ടി വന്നു. എങ്കിലും ക്രിസ്തുവിനോടുള്ള സ്നേഹത്തിലും സുവിശേഷ ചൈതന്യത്തിലും തെരേസാ സമര്‍പ്പിതയായിരുന്നു. പിതാവിന്‍റെ മരണശേഷമാണ്
1925-ല്‍ അവള്‍ കന്യകാലയത്തില്‍ ചേര്‍ന്നത്. ന്യൂജേര്‍സിയിലുള്ള വിശുദ്ധ എലിസബത്തിന്‍റെ ഉപവികളുടെ സോഹദരികള്‍, അതാണ് അവള്‍ക്ക് ലഭ്യമായ സമര്‍പ്പാണാലയം. അത് ദൈവഹിതമായി സ്വീകരിച്ചവള്‍ സന്ന്യസത്തിന്‍റെ പ്രാഥമിക ഘട്ടങ്ങളിലൂടെയും പഠനങ്ങളിലൂടെയും കടന്നുപോയെങ്കിലും, രോഗഗ്രസ്ഥയായി. വ്യതവാഗ്ദാനത്തോളം എത്തുംമുന്‍പേ അവള്‍ മരിക്കുമെന്നു കണ്ട മഠാധിപര്‍, അവളുടെ സന്ന്യാസതീക്ഷ്ണതയും ജീവിതസമര്‍പ്പണവും സല്‍സ്വഭാവവും പരിഗണിച്ച്, മരണശയ്യയില്‍ ക്രിസ്തുവിന്‍റെ മണവാട്ടിയായി. നിത്യതപൂകി. 1927 ഏപ്രില്‍ രണ്ടാം തിയതിയായിരുന്നു ആത്മീയതയുടെ സൗന്ദര്യധാമം അന്തരിച്ചത്.
Reported : nellikal, sedoc








All the contents on this site are copyrighted ©.